വാഷിംഗ്ടണ്‍: അമേരിക്കയുടെ ബഹിരാകാശ പേടകമായ മാവന് ഇന്ന് പുറപ്പെടും. ചൊവ്വയുടെ ഭൂതകാലമാണ് മാവന്റെ ലക്ഷ്യം. ഇതോടെ മംഗള്യാനു മുമ്പായി മാവന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് സൂചന.
ഫ്ലോറിഡയിലെ കേപ് കനാവറാലില്‍നിന്ന് കൂറ്റന്‍ അറ്റ്ലസ് 5 റോക്കറ്റിലാണ് മാവന്(Mars Atmosphere and Volatile EvolutioN) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പേടകം യാത്ര പുറപ്പെടുന്നത്. ശക്തിയുള്ള റോക്കറ്റായതുകൊണ്ട് ഭൂമിയില്‍നിന്ന് പരമാവധി അകലെയുള്ള ഭ്രമണപഥത്തില്‍ മാവനെ എത്തിക്കാന്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കു കഴിയും.
ഇന്ത്യയുടെ ഇതിനുവേണ്ടിയുള്ള ജിഎസ്എല്‍വി ഇതുവരെ വിജയം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മംഗള്യാന് എത്തുന്നതിനു മുമ്പ് മാവന് ചൊവ്വയെ സമീപിക്കാനാവും. ഒരു ഇടത്തരം സ്കൂള്‍ ബസിന്റെ വലിപ്പമുള്ള മാവനില് ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മേഖലകളെക്കുറിച്ചു പഠിക്കാനുള്ള ഉപകരണങ്ങളാണുള്ളത്.
മംഗള്യാന് ഒരു ചെറിയ കാറിന്റെ വലിപ്പമാണുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചു പഠിക്കുന്ന കൂട്ടത്തില്‍ ജീവന്റെ സൂചനയായ മീതെയ്ന്‍ വാതകത്തിന്റെ സാന്നിദ്ധ്യം മംഗള്യാന് പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: