ശബരിമല: നിലവിളക്കില്‍ നിറഞ്ഞുനില്ക്കുന്ന ദീപനാളങ്ങള്‍ സാക്ഷിയാക്കി ജന്മഭൂമി സന്നിധാനം ബ്യൂറോ ഉദ്ഘാടനം തന്ത്രി കണ്ഠരര് മഹേശ്വര് നിര്‍വ്വഹിച്ചു. മേല്‍ശാന്തി പി.എന്‍.നാരായണന് നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ജന്മഭൂമിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വവിധ മംഗളാശംസകളും കണ്ഠരര് മഹേശ്വരര് നേര്‍ന്നു.
പൈതൃക സംസ്ക്കാര തനിമയെ മുന്‍നിര്‍ത്തിയുള്ള ജന്മഭൂമിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ശാന്തി പി.എന്‍.നാരായണ്‍ നമ്പൂതിരിഎല്ലാനന്മകളും നേര്‍ന്നു. ജന്മഭൂമി റിപ്പോര്‍ട്ടര്‍ രൂപേഷ് അടൂര്‍, സുഭാഷ് വാഴൂര്‍, എഫ്ഒമാരായ ടി.പി.സുഭാഷ്കുമാര്‍, സി.പ്രശോഭ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജന്മഭൂമിയുടെ സ്റ്റാള്‍ പമ്പയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അയ്യപ്പഭക്തര്‍ക്ക് മറ്റ് വിവരങ്ങള്‍ പമ്പയിലെ ജന്മഭൂമി ഓഫീസില്‍ നിന്നും ലഭിക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജന്മഭൂമി സന്നിധാനം ബ്യൂറോയുടെ നമ്പര്‍ 04735 202495.
പ്രതികരിക്കാൻ ഇവിടെ എഴുതുക: