കോഴിക്കോട്: ദേശീയ പാതാവികസനത്തില്‍ ഭൂമിനഷ്ടപ്പെടുന്നവരുടെ പ്രതിഷേധം ലീഗ് ഹൗസിന് മുന്നില്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ തടയാനെത്തിയവര്ക്കുനേരെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ശകാരവര്‍ഷം .തങ്ങളെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി തങ്ങളുടെ തീവ്രവാദം എന്തെന്ന് ഇതുവരെ കണ്ടിട്ടില്ലെന്ന് സമരക്കാരുടെ മുന്നറിയിപ്പ്.
മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി യോഗത്തിന് മുമ്പാണ് കോഴിക്കോട് നഗരത്തിലെ ലീഗ് ഹൗസിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊന്നാനി, വെളിയങ്കോട് ഭാഗത്തുനിന്നെത്തിയ സ്ത്രീകളടക്കം ഇരുനൂറോളം പേരാണ് ലീഗ് നേതാക്കളെ കണ്ട് പരാതി പറയാനെത്തിയത്. ഇതിനിടെ ലീഗ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മുദ്രാവാക്യം വിളിയോടെ മുസ്ലിംലീഗ് പ്രവര്‍ത്തകരും രംഗത്തെത്തി. പ്രശ്നം പരിഹരിക്കാനെത്തിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാകട്ടെ ശകാരത്തോടെ സമരക്കാരെ നേരിട്ടു.
ലീഗ് ഹൗസിന് മുന്നില്‍ വച്ച് ലീഗ് മന്ത്രിമാരെ തടയുന്നത് ആരാണെന്ന് കാണട്ടെ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വെല്ലുവിളി. പോലീസില്ലാതെ താനിറങ്ങും തടയുന്നവര്‍ ആരെന്ന് കാണട്ടെ എന്നായിരുന്നു മന്ത്രിയുടെ വെല്ലുവിളി. മുസ്ലീംലീഗ് പ്രവര്‍ത്തകരും പ്രകടനമായി രംഗത്തെത്തി.തങ്ങള്‍ ആരെയും തടയാനെത്തിയതല്ലെന്നും പരാതി പറയാനെത്തിയതാണെന്നുമായിരുന്നു സമരക്കാരുടെ നിലപാട്. ഭൂമി ഏറ്റെടുക്കുന്നതില്‍ കടുത്ത വിവേചനമുണ്ടെന്നും മാര്‍ക്കറ്റ് വിലയില്‍ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: