പള്ളുരുത്തി: ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് പഠനശിബിരം ഇന്നലെ രാവിലെ 10 ന് എസ്ഡിപിവൈ സ്കൂള്‍ ഹാളില്‍ ജില്ലാ സെക്രട്ടറി ടി.പി. പത്മനാഭന് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് സംഘടനാ സെക്രട്ടറി പി.പി. മനോജ് സ്വാഗതവും താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് വി.കെ. ശശീന്ദ്രന് അധ്യക്ഷതയും വഹിച്ചു.
ഹിന്ദു ഐക്യവേദി കാഴ്ചപ്പാടും സമീപനങ്ങള്‍: ജില്ലാ ഉപാധ്യക്ഷന്‍ വേണു കെ.ജി. പിള്ള, സ്ഥാനീയ സമിതി പ്രവര്‍ത്തനം: ജില്ലാ സെക്രട്ടറി ടി.എസ്.സത്യന്, ഉപസമിതി പ്രവര്‍ത്തനം: ജില്ലാ സംഘടനാ സെക്രട്ടറി ഇ.ജി. മനോജ് എന്നിവരുടെ പ്രഭാഷണങ്ങളും ചര്‍ച്ചയും നടന്നു. സമാപനയോഗത്തില്‍ കെ.കെ. രാമകൃഷ്ണന്, വി.ഡി. രാമചന്ദ്രന്, വി.എല്‍. മോഹനന്, രാകേഷ് തമ്പാന് എന്നിവര്‍ സംസാരിച്ചു. താലൂക്ക് സമിതി അംഗം വി.ടി. രതീഷ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: