പറവൂര്‍: മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന പുതിയ തലമുറയില്‍ ഗാന്ധിയന്‍ സംസ്കാരം വളര്‍ത്തിയെടുക്കണമെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് അഭിപ്രായപ്പെട്ടു.
ഉപഭോഗ സംസ്കാരം കേരളത്തെ വലിയൊരു കമ്പോളമാക്കി മാറ്റിയിരിക്കുകയാണെന്നും കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ശാന്തിസമിതി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ശാന്തിസമിതി പേരന്റ് ടീച്ചേഴ്സ് അസോസിയേഷന് പറവൂര്‍ താലൂക്ക് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരങ്ങളില്‍ സമ്മാനം നേടുന്നതിനേക്കാള്‍ പങ്കെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാണ് പ്രോത്സാഹനം നല്‍കേണ്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ. വി.ഡി. സതീശന് എംഎല്‍എ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് സജീവ് വട്ടത്തറ അധ്യക്ഷത വഹിച്ചു. ശാന്തിസമിതി സംസ്ഥാന സെക്രട്ടറി പി.കെ. മോഹന്‍ദാസ്, താലൂക്ക് പ്രസിഡന്റ് ഡോ. എന്‍. മധു, സെക്രട്ടറി ജോയ് കെ. സൈമണ്‍, വനിതാവിഭാഗം പ്രസിഡന്റ് രാജിമേനോന്, പിടിഎ താലൂക്ക് സെക്രട്ടറി ബിജോയ് സ്രാമ്പിക്കല്‍, പ്രൊഫ. കെ. അജിത, കവി സുഗതന് കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: