എരുമേലി: അയ്യപ്പന് എന്റെകത്ത്-സ്വാമി നിന്റെകത്ത് -കാനനവാസനായ കലിയുഗവരദന് കുടികൊള്ളുന്ന ശബരിമല കാനന ക്ഷേത്രത്തിലേക്കുള്ള പുണ്യയാത്രക്ക് തുടക്കമായി. തീര്‍ത്ഥാടനത്തിന്റെ പ്രവേശനകവാടം, ആചാരാനുഷ്ഠാനത്തിന്റെ കേന്ദ്രസ്ഥാനം-ശബരിമല ക്ഷേത്രത്തോളം തുളുമ്പുന്ന വിശ്വാസം അങ്ങനെ ഒരു തീര്‍ത്ഥയാത്രക്കുള്ള ശരണംവിളികളാണ് എരുമേലിയിലുയര്ന്നത്. മണ്ഡല-മകരവിളക്ക് കാലത്തുള്ള വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയാണ് ഇനി തീര്ത്ഥാടനകേന്ദ്രങ്ങളിലെങ്ങും ഉയരുക. എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാരും തൃത്താലപഞ്ചായത്തും ദേവസ്വം ബോര്‍ഡും തയ്യാറായികഴിഞ്ഞു.
ദേവസ്വം ബോര്‍ഡ്, ശബരിമല അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാസംഘം എന്നിവരുടെ അന്നദാനവിതരണവും തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമാകും. വിലക്കയറ്റം തടയാനും സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കാനും പൊലിസും രംഗത്തുണ്ട്. പേട്ടത്തുള്ളല്പാത വണ്‍വേ സംവിധാനത്തിലാക്കാനുള്ള ആര്‍ഡിഒ വി.ആര്. മോഹനപിള്ളയുടെ നിര്‍ദ്ദേശം തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസകരമാകും.
അവതാര പൂര്‍ത്തീകരണം നിറവേറ്റിയ മഹര്ഷിനിഗ്രഹവും മണികണ്ഠസ്വാമി അന്തിയുറങ്ങിയ ചരിത്രപ്രസിദ്ധമായ എരുമേലി പുത്തന്‍വീടും എരുമേലിയുടെ പവിത്രതയെ ഒന്നുകൂടി ശക്തമാക്കുകയാണ്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളില്‍ പൊലിസ്, പിഡബ്ല്യുഡി, റവന്യൂവകുപ്പ്, മോട്ടോര്‍വാഹനവകുപ്പ്, എക്സൈസ്, വാട്ടര്‍ അതോറിട്ടി, ആരോഗ്യവകുപ്പ് അടക്കമുള്ളവരുടെ സേവനങ്ങള്‍ ശ്രദ്ധേയമാണ്. എന്നാല്‍ തീര്‍ത്ഥാനത്തില്‍ പതിവു പരാതികളും പോരായ്മകളും ഉണ്ടെങ്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ സജീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തീര്ത്ഥാചനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജമാത്ത് കമ്മറ്റിയും സജീവമായി രംഗത്തുണ്ട്. അയ്യപ്പന്‍താര റോഡ് ഏറ്റെടുക്കലും മറ്റും തീര്‍ത്ഥാടക സൗകര്യങ്ങളെ ഏറെ മെച്ചപ്പെടുത്തണമെന്നും ഹൈന്ദവ സംഘനകളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: