മരട്: സമ്മാനം ലഭിച്ച ലോട്ടറിടിക്കറ്റ് വാഗ്ദാനം ചെയ്ത് ഒരുകോടിയോളം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി വടക്കുതല മുല്ലശ്ശേരി മേക്കതില്‍ ശങ്കുമകന് ഉണ്ണികൃഷ്ണന്, ഇടപ്പള്ളി മൂലേപ്പാടം തോപ്പില്‍ കുര്യാക്കോസ് മകന് ജോബി (34) അടൂര്‍ സ്വദേശി ഒറ്റപ്ലാവില് പ്രമോദ് (33) എന്നിവരെയാണ് എറണാകുളം സൗത്ത് എസ്ഐ വി.ഗോപകുമാറും സംഘവും അറസ്റ്റുചെയ്തത്. പോലീസ് പറയുന്നത് ഇങ്ങനെ. പനമ്പിള്ളി നഗറില്‍ ബിസിനസുകാരനായ കൈലാസറാവുവിനെയാണ് സംഘം പറ്റിക്കാന്‍ ശ്രമിച്ചത്. റാവുവിന്റെ കടക്കുസമീപം ജോലിചെയ്യുന്ന പ്രമോദാണ് കൈലാസ് റാവുവിനെ സമീപിച്ച് തന്റെ സുഹൃത്തുക്കളിലൊരാള്‍ക്ക് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയടിച്ചുവെന്നും ആ ടിക്കറ്റ് ബ്ലാക്കില്‍ വില്ക്കുവാന് താല്പര്യമുണ്ടെന്നും പറഞ്ഞു. ഒറിജിനല്‍ ടിക്കറ്റ് കാണിച്ചുതന്നാല്‍ വാങ്ങുന്ന കാര്യത്തെപറ്റി ആലോചിക്കാമെന്ന് കൈലാസ് റാവു പറഞ്ഞു. തന്റെ കയ്യില്‍ ഇപ്പോള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പിഉണ്ടെന്നും ഒറിജിനല്‍ സുഹൃത്തുക്കളായ ഉണ്ണികൃഷ്ണന്, ജോബി എന്നിവരുടെ കയ്യിലാണെന്നും, ടിക്കറ്റുവാങ്ങുവാന് താല്പര്യമുണ്ടെങ്കില് അവരെ വിളിച്ചുവരുത്താമെന്നും പ്രമോദ് അറിയിച്ചു. അവരെ വിളിച്ചുവരുത്തുവാന്‍ കൈലാസ് റാവും ആവശ്യപ്പെട്ട പ്രകാരം രാത്രി 8 മണിയോട്കൂടി ഉണ്ണികൃഷ്ണനും, ജോബിയും എത്തുകയായിരുന്നു. തുടര്‍ന്ന് 99 ലക്ഷം രൂപക്ക് ഡീല്‍ ഉറപ്പിച്ചശേഷം സംഘം പനമ്പിള്ളി നഗറിലുള്ള അവന്യൂ സെന്ററിനടുത്തേക്ക് വരികയായിരുന്നു. അവിടെ മഫ്ടിയില് കാത്തുനിന്ന സബ് ഇന്‍സ്പെക്ടര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘം ഡീല്‍ ഉറപ്പിച്ചശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവരുടെ പക്കല്‍നിന്നും കാരുണ്യലോട്ടറിയുടെ സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോകോപ്പിയും, റിസള്‍ട്ട് അടങ്ങുന്ന പേപ്പറും പോലീസ് പിടിച്ചെടുത്തു. സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേണു, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍ എന്നിവര്‍ കേസന്വേഷണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: