ന്യൂദല്‍ഹി : അരവിന്ദ് കെജരിവാളിന്റെ ആസ്ഥി രണ്ടു കോടിയെന്ന് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമാണ് അരവിന്ദ് കെജരിവാള്‍. ഡിസംബര്‍ നാലിനു ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുളള നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍. ഭാര്യ സുനിതാ കെജരിവാളിനും തനിക്കുമായി 2,10,48,389 രൂപയുടെ ആസ്ഥിയുണ്ടെന്നാണ് സത്യവാങ്മുലത്തില്‍ പറയുന്നത്.
55 ലക്ഷം വിലവരുന്ന രണ്ട് ഫഌറ്റുകള്‍ ഉത്തര്‍പ്രദേശിലെ ഇന്ദ്രപുരത്തും ഗാസിയാബാദിലും കെജരിവാളിന്റെ പേരിലും ഹരിയാനയില്‍ 37 ലക്ഷത്തിന്റെ ഒരു ഫഌറ്റ് ഭാര്യ സുനിതയുടെ പേരിലുമുണ്ട്. സുനിതയുടെ പേരില്‍ 16,85,000 രൂപയുടെ ബാങ്ക് അക്കൗണ്ടും ഒമ്പത് ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളുമുണ്ട്. ഇരുവര്‍ക്കുമായി ദല്‍ഹിക്കു സമീപം ഒരു കോടിയുടെ വീടും ഉളളതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി ഷീലാ ദീക്ഷിത് വ്യാഴാഴ്ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ ദല്‍ഹിയിലെ പോരാട്ടം തീപാറുമെന്ന് ഉറപ്പായി. 11 മാസം പ്രായമുളള ആം ആദ്മി പാര്‍ട്ടി പ്രചാരണരംഗത്തു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: