കൊച്ചി: ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടു പ്രമോട്ടറായ കെജിഎസ് കമ്പനി തിരുത്തിയെന്നു കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിസ്. പദ്ധതിയ്ക്കു പാര്‍ഥസാരഥി ക്ഷേത്രം തടസമാണെന്ന തരത്തിലുള്ള തിരുത്തലുകളാണു നിലവിലെ വിവാദങ്ങള്‍ക്കു പിന്നിലെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയെക്കുറിച്ചാണു കിറ്റ്കോ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
2009ല്‍ ഇതു പ്രമോട്ടറായ കെജിഎസ് കമ്പനിക്കു കൈമാറി. മാസ്റ്റ്ര് പ്ലാന്‍, സര്‍വേ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലായിരുന്നു.
എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരില്‍ നിന്നുമുള്ള അനുമതിക്കായി കെജിഎസ് കമ്പനി റിപ്പോര്‍ട്ട് തിരുത്തുകയായിരുന്നു. ഇതാണു മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതില്‍ കിറ്റ്കോയുടെ ലോഗോയും ഉണ്ടായിരുന്നു. ഇതിനെതിരേ കെജിഎസ് കമ്പനിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും അദേഹം പറഞ്ഞു. റിപ്പോര്‍ട്ട് തങ്ങളുടെ അനുവാദമില്ലാതെ തിരുത്തിയതിലൂടെ ക്രമിനല്‍ കുറ്റമാണു കെജിഎസ് കമ്പനി ചെയ്തിരിക്കുന്നത്. കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചു ഡയറക്റ്റര്‍ ബോര്‍ഡ് ചേര്‍ന്നു തീരുമാനിക്കും. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു കത്തയക്കുമെന്നും അദേഹം.
ആറന്മുള വിമാനത്താവളത്തിനു പാര്‍ഥസാരഥി ക്ഷേത്രം തടസമാണെന്ന പരാമര്‍ശമാണു വിവാദമായത്. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ക്ഷേത്രത്തിന്റെ കൊടിമരത്തിനും കവാടത്തിനും മാറ്റങ്ങള്‍ വരുത്തണമെന്നും സമീപമുള്ള നാല് മലനിരകള്‍ നീക്കം ചെയ്യണമെന്നും റിപ്പോര്ട്ടിലുണ്ടായിരുന്നതായാണു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനെതിരേ ആറന്മുള ഹെറിട്ടേജ് വില്ലേജ് ആക്ഷന്‍ കൗണ്‍സിലും, പള്ളിയോട സേവാ സംഘവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതുടര്‍ന്നാണു വിശദീകരണമെന്നും സിറിയക് ഡേവിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: