മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ മണ്ണിലേക്ക് ജന്മഭൂമി പത്രം പുതിയ കാല്‍വയ്പുമായി കടന്നുവരുന്നു. ജന്മഭൂമി പത്രത്തിന്റെ ബ്യൂറോ ഓഫീസ് മൂവാറ്റുപുഴയില്‍ തുറക്കുകയാണ്. പ്രാദേശികവാര്‍ത്തകള്‍ക്ക് മുന്‍ഗണന നല്കി ഗ്രാമീണവിശേഷങ്ങളും അതിന്റെ സത്യസന്ധതയുടെയും സൂക്ഷ്മതയുടെയും അര്‍ഥത്തില്‍ വായനക്കാരിലെത്തിക്കുക എന്ന ദൗത്യമാണ് ജന്മഭൂമി ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ തെക്കു മുതല്‍ വടക്കുവരെയുള്ള മലയാളിയുടെ മനസ്സില്‍ പതിഞ്ഞ ജന്മഭൂമി ഭാഷയുടെയും പാരമ്പര്യത്തിന്റെയും പ്രഭാതങ്ങളെ സമ്പുഷ്ടമാക്കുന്ന പുതിയപാതയിലേക്ക് കടക്കുകയാണ്. ദേശീയതയുടെയും ദേശത്തിന്റെയും ശബ്ദമായ ജന്മഭൂമിയുടെ മൂവാറ്റുപുഴ ഓഫീസ് നവംബര്‍ 21ന് വൈകിട്ട് 5മണിക്ക് വെള്ളൂര്‍ക്കുന്നം എന്‍എസ്എസ് ജംഗ്ഷന് സമീപമുള്ള പിആര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. സമ്മേളനം സമീപത്തുള്ള ശ്രേയസ് ഹാളില്‍ ജോസഫ് വാഴക്കന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സേവാഭാരതി ചെയര്മാന് എന്‍. അജിത് അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് നിര്‍വഹിക്കും. പത്രത്തിന്റെ വാര്‍ഷികവരിസംഖ്യ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് യു.ആര് ബാബുവും വരിസംഖ്യ ഏറ്റുവാങ്ങല്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് ഇ.വി നാരായണും നിര്‍വഹിക്കും. കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മം ഔഷധി ചെയര്മാന് അഡ്വ. ജോണിനെല്ലൂര്‍ നടത്തും. മുന്‍ എംഎല്‍എ ബാബു പോള്‍, മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് പി.എസ്. സലിം ഹാജി, കൗണ്‍സിലര്‍മാരായ അഡ്വ. പി പ്രേംചന്ദ് (ജന്മഭൂമി വികസനസമിതി കോ ഓര്‍ഡിനേറ്റര്‍), ആശാ അനില്‍, പ്രസ്സ്ക്ലബ് പ്രസിഡന്റ് കെ.പി. റസാക്ക്, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ. ദിലീപ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. പരീത്, സിപിഎം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രന്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുള്‍ മജീദ്, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി.എസ്. അജ്മല്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.പി. അപ്പു, മേള പ്രസിഡന്റ് അഡ്വ. കെ.സി. സുരേഷ്, ക്ഷേത്ര ഏകോപനസമിതി പ്രസിഡന്റ് കല്ലൂര്‍ ഗോപകുമാര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: