കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധങ്ങള്‍ക്കിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ആവശ്യം ശ്രീലങ്ക തള്ളി.
അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യമെന്താണെന്ന് വ്യക്തമാക്കണമെന്ന് സാമ്പത്തിക വികസനകാര്യമന്ത്രി ബേസില്‍ രാജപക്സെ ചോദിച്ചു. ആദ്യമായല്ല ബ്രിട്ടന് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ശ്രീലങ്കയില്‍ നടന്ന സംഭവങ്ങളെ കുറിച്ച് ആഭ്യന്തര തലത്തില്‍ അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നും ബേസില്‍ വ്യക്തമാക്കി.
ജാഫ്നയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രസിഡന്റ് മഹിന്ദ രാജ്പക്സെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് കാമറൂണ്‍ ഇക്കാര്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: