കൊച്ചി: സരിതയുടെ രഹസ്യമൊഴി പുറത്തുവന്ന സാഹചര്യത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പൊലീസില്‍ പരാതി നല്കി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തന്നെ ബലാത്സംഗം ചെയ്തുവെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ പരാതി.
സരിതയുടെ മൊഴി ഏറെ ഗൗരവമുള്ളതാണെന്നും അക്കാര്യം അന്വേഷണ വിധേയമാക്കാതിരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മജിസ്ട്രേറ്റിന്റെ നടപടികളില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് സുരേന്ദ്രന് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സരിത നല്കിയ രഹസ്യമൊഴി രേഖപ്പെടുത്താതിനെ കുറിച്ച് അന്വേഷിച്ച രജിസ്ട്രാറിനോട് സരിത ലൈംഗിക ചൂഷണത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നെന്ന് രാജു മൊഴി നല്‍കിയിരുന്നു.
സരിത പറഞ്ഞത് മുന്‍ മന്ത്രിയും മറ്റു രണ്ടു മന്ത്രിമാരുടെയും പേരുകളാണെന്ന് കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന് പറഞ്ഞിരുന്നു. അതേസമയം താന്‍ ലൈംഗികമായി ചുഷണം ചെയ്യപ്പെട്ടുവെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത നായര്‍ ഇന്നലെ പറഞ്ഞു. മന്ത്രിമാരുടെ പേരുകള്‍ പറഞ്ഞുവെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും സരിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: