ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മംഗള്‍യാനിന്റെ ഭ്രമണപഥം 1.92 ലക്ഷം കിലോമീറ്ററാക്കി ഉയര്‍ത്തി. അഞ്ചാമത്തെ ഭ്രമണപഥം ഉയര്‍ത്തലാണ് ഇന്നു പുലര്‍ച്ചെ നടന്നത്. പേടകത്തിലെ ബൂസ്റ്റര്‍ 245.3 സെക്കന്‍ഡ് കത്തിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഭൂഭ്രമണപഥത്തില്‍ നിന്ന് 1,92,874 കിലോമീറ്റര്‍ അകലെയാണ് പേടകം ഇപ്പോഴുള്ളത്. ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായെങ്കിലും കടുത്ത വെല്ലുവിളികളാണ് ഐ.എസ്.ആര്.ഒയെ കാത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 12.42ന് പേടകം ചൊവ്വയിലേക്കുള്ള യാത്ര ആരംഭിക്കും. 2014 സെപ്തംബര്‍ 24ന് പേടകം ചൊവ്വയിലെത്തുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: