കൊച്ചി: ശബരിമല തീര്‍ത്ഥാടനക്കാലത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കാര്യക്ഷമമാക്കുക, അയ്യപ്പന്മാര്ക്ക് യാത്രാസൗജന്യം അനുവദിക്കുക, കെഎസ്ആര്‍ടിസിയിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് ഉദ്ഘാടനവും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്.ഷെജു മുഖ്യപ്രഭാഷണവും നടത്തി.
ശബരിമല തീര്‍ത്ഥാടനം കുറ്റമറ്റതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് കടുത്ത ജനവഞ്ചനയാണ്, പി.ജെ.തോമസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ അരുണ്‍ കല്ലാത്ത്, വി.കെ.ബസിത്ത് കുമാര്‍, പി.എച്ച്.ശൈലേഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് ശിവന്, വൈസ് പ്രസിഡന്റ് അഭിലാഷ്, സെക്രട്ടറി അരുണ്‍ലാല്‍.എം.വി, ദീപക്, എ.ദിനില്‍ ദിനേശ്, നിര്‍മ്മല്‍ പറവൂര്‍, ജീവന്‍ലാല്‍ എറണാകുളം, ശിവപ്രസാദ്.എന്‍.പി, വിജയ് വട്ടേക്കുന്ന്, എ.എസ്.ഷിനോസ്, ടി.ബാലചന്ദ്രന്, പി.എസ്.സ്വരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: