ന്യൂദല്‍ഹി: കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെയും റബ്ബര്‍ വിലയിടിവ് തടയാനാവാത്തതിലും പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി ജോര്‍ജ്ജ്,ജോസ്.കെ മാണി എംപി, ജോയ് എബ്രഹാം എംപി,ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കേരളം കണ്ടിട്ടില്ലാത്തത്ര ശക്തമായ സമരവുമായി കേരളാ കോണ്‍ഗ്രസ് വരും ദിവസങ്ങളില്‍ രംഗത്തിറങ്ങുകയാണെന്നും പി.സി ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വനം മന്ത്രാലയത്തിന്റെ ഉത്തരവ് ശുദ്ധ മര്യാദകേടാണ്. യുപിഎയ്ക്ക് പത്ത് വോട്ടു കിട്ടുന്ന കേരളത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഇത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണം. ജനങ്ങള്‍ക്കു വേണ്ടാത്ത നിയമത്തെ ലംഘിക്കുന്ന സമരവുമായി മുന്നോട്ടു പോകുമെന്നും കസ്തൂരിരംഗന്‍ കേരളത്തിലെ ജനങ്ങളെ അപമാനിച്ചെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ധനമന്ത്രി പി.ചിദംബരം കഴിഞ്ഞ കുറേ മാസങ്ങളായി റബര്‍ ഇറക്കുമതി സംബന്ധിച്ച ഫയലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയാണ്. കേരളത്തിലെ ആയിരക്കണക്കിനു റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുന്ന സമീപനമാണ് ധനമന്ത്രി സ്വീകരിക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: