ഐസ്സാവല്: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൂര്‍ക്കാസ് സമുദായക്കാര്‍ ഒന്നടങ്കം നോട്ട പ്രയോഗിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് 9,000 വോട്ടര്‍മാരായ ഗൂര്‍ക്കാ സമുദായത്തെ ഒബിസിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഈ പ്രശ്നം വളരെ കാലം മുതലെ ഉന്നയിക്കുന്നതാണ്. 1870 കളിലാണ് ഗൂര്‍ക്കകള്‍ മിസോറാമില്‍ എത്തുന്നത്. ഇവരില്‍ 95 ശതമാനവും അടിസ്ഥാനപരമായ വിദ്യാഭ്യാസമോ സാമ്പത്തികമായ വളര്‍ച്ചയോ നേടിയിട്ടുള്ളവരല്ല. ഇവരുടെ ആവശ്യങ്ങളോട് മിസോറാം രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും നിസംഗമായ നിലപാടാണ് സ്വീകരിക്കുന്നത്.
തങ്ങള്‍ നോട്ട പ്രയോഗിക്കാന്‍ കാത്തിരിക്കുകയാണെന്ന്് മിസോറാം ഗൂര്‍ക്കാസ് ആക്ഷന്‍ കമ്മിറ്റി (എംജിജെഎസി) അറിച്ചു. മണ്ടല്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് എംജിജെഎസി ചെയര്മാന് എച്ച്ബി താപ്പാ ആഭിപ്രായപ്പെട്ടു. മിസോറാം ആസ്സാമിന്റെ ഭാഗമായിരുന്നപ്പോള്‍ തങ്ങള്‍ ഒബിസി സംവരണം അനുഭവിച്ചിരുന്നവരാണെന്നും 1980 ല്‍ ആസ്സാം വിഭജനത്തെ തുടര്‍ന്ന് മിസോറാമിന്റെ ഭാഗമായതോടെ ആനുകൂല്യങ്ങള്‍ നഷ്ടമായതായും താപ്പാ കൂട്ടിചേര്‍ത്തു. ഗൂര്ക്കാസിന് ഒബിസി പദവി നല്ക്കുകയാണെങ്കില് കേന്ദ്ര സര്‍ക്കാരിന്റെ 27 ശതമാനം സംവരണത്തില്‍ തങ്ങളും ഉള്‍പ്പെടുമെന്നും സമുദായത്തിലെ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യുമെന്ന് മിസോറാം ഗൂര്‍ക്കാസ് യൂത്ത് അസോസിയേഷന് നേതാവ് മഹേഷ് റായി വ്യക്തമാക്കി.
മാറി മാറി വരുന്ന മിസോറാം ഭരണകൂടത്തില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഷേധമായി ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് നല്‍കില്ലെന്നും പകരം തെരഞ്ഞെടുപ്പ് കമ്മിഷന് കൊണ്ട് വന്ന നോട്ടാ പ്രയോജനപ്പെടുത്തുമെന്നും എംജിജെഎസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: