മാലെ: മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് വഹീദ് രാജിവച്ചു. രണ്ടാം റൗണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രാജ്യം തയാറെടുപ്പുകള്‍ നടത്തുന്ന സാഹചര്യത്തിലാണ് രാജി. വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് തന്റെ കാലയളവില്‍ പ്രാമുഖ്യം നല്‍കിയതെന്ന് വഹീദ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ വിദേശ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: