മോസ്കോ: ഈജിപ്റ്റും റഷ്യയും സൈനിക സഹകരണത്തിനു തയാറെടുക്കുന്നു. ഈജിപ്റ്റില്‍ നിന്നുള്ള രണ്ട് ഉന്നതതല ഉദ്യോഗസ്ഥര്‍ റഷ്യയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണു തീരുമാനം.
ഈജിപ്ഷ്യന്‍ കരസേന മേധാവി ജനറല്‍ അബ്ദേല്‍ ഫത്ത അല്‍ സിസിയും റഷ്യയും തമ്മില്‍ സൈനികസഹകരണ കരാറില്‍ ഒപ്പുവച്ചു. ഇതോടൊപ്പം ആയുധവില്പ്പനയ്ക്കുള്ള കരാറിലും ധാരണയായി.
2 ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധങ്ങളാകും റഷ്യ ഈജിപ്റ്റിനു വില്‍ക്കുക. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെത്തുടര്‍ന്നു ഈജിപ്റ്റിനെതിരേ അമെരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതു മറികടന്നാണ് ഇപ്പോഴത്തെ ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: