കോട്ടയം: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ 65-ാം പിറന്നാള്‍ ആഘോഷം കുമരകത്ത് ലളിതമായ ചടങ്ങുകളോടെ നടന്നു. മുഖ്യമന്ത്രിയടക്കമുള്ളവര്‍ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
കുമരകം ലേക് റിസോര്‍ട്ടിലെ പുല്‍ത്തകിടിയിലായിരുന്നു പിറന്നാള്‍ ആഘോഷം. പ്രത്യേകം തയ്യാറാക്കിയ പിറന്നാള്‍ കേക്ക് ചാള്‍സ് രാജകുമാരന് മുറിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ആഘോഷത്തിലെ പ്രധാന അതിഥി. വീട്ടിത്തടിയില്‍ തീര്‍ത്ത ആനയും പെയിന്റിംഗുകളുമാണ് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. ഭാര്യ മറിയാമ്മ ആമാടപ്പെട്ടി സമ്മാനിച്ചു. മകള്‍ അമ്മു, കൊച്ചുമകന് എഫിനോവ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പത്ത് മിനിട്ടോളമാണ് മുഖ്യമന്ത്രിയും ചാള്‍സും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് 11.30ഓടെ ചാള്‍സും സംഘവും ശ്രീലങ്കയിലേക്ക് പോകുവാന്‍ കൊച്ചിയിലേക്ക് മടങ്ങി.
പിറന്നാള്‍ വലിയ ആഘോഷമാക്കി മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ചാള്‍സിന്റെ അഭിപ്രായം മാനിച്ചാണ് ആഘോഷം ലളിതമായ ചടങ്ങുകളിലൊതുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: