കൊച്ചി: ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി അമ്യത ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എന്‍ഡോക്രൈനോളജി വിഭാഗത്തിന്റേയും,അമ്യത ഡയബറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്റേയും സംയുകതാഭിമു്യത്തില് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ലോക പ്രമേഹ ദിനമായനവംബര് 14നു വ്യാഴാഴ്ച്ച വൈകീട്ട് 5.00 നുനടത്തുന്ന സമ്മേളനം പ്രൊഫ. കെ.വി.തോമസ് ഉല്‍ഘാടനം നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പുസ്തകപ്രകാശനം നിര്‍വഹിക്കും.തുടര്‍ന്ന് പ്രമേഹ ബോധവല്‍ക്കരണത്തിനായുള്ള ലഘുനാടകവുംവിവിധ കലാപരിപാടികളും നടത്തും. എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ:ഹരിഷ്കുമാര്, അമ്യത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന്‍നായര്‍, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ:എസ്.കെ.രാമചന്ദ്രന്‍നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
നവംബര്‍ 15, 16 തീയതികളില്മുന്കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തഅഡ്വ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യ പ്രമേഹ വൈദ്യപരിശോധനയും
(പ്രഷര്‍, ഷുഗര്‍, ഇസിജി, പാദം, കണ്ണ്, ദന്തം എന്നിവയുടെ വിശദമായ പരിശോധന) നടത്തും. നവംബര്‍ 17നുപ്രമേഹബാധിതരായ കുട്ടികളുടെ കുടുംബ സംഗമം കാലത്ത് 9.00 മണി മുതല്‍ കുന്നുംപുറം ബ്രഹ്മസ്ഥാന ഓഡിറ്റോറിയത്തില്‍നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: