കൊച്ചി: വനിതകള്‍ക്കു മാത്രമായി ഷീ- 2013 പ്രദര്‍ശനത്തിനു കൊച്ചി ഡ്രീം ഹോട്ടലില്‍ തുടക്കമായി. വനിതകളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനമാണ് ഈ മാസം 17 വരെ തുടരുന്ന ഷീ- 2013. സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു സംരംഭം. മിസ് കേരള ജേതാവും പ്രമുഖ അവതാരകയുമായ രഞ്ജിനി ഹരിദാസ് ഈ എക്സ്ക്ലൊാസെവ് ലൈഫ് സ്റ്റെയില്‍ എക്സിബിഷന് ഉദ്ഘാടനം ചെയ്തു.
ആഗോള- ദേശീയ തലങ്ങളില്‍ പ്രശസ്തിയാര്‍ജിച്ച പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ഇന്ദിര ജൂവല്‍സ്, അനോഖി, പ്രിദാസ്, ജോക്കി, ഇല്ല്യിസ്, സമാറ, മീനുമിക്സ്, പൈസീസ്, എഎംസി കുക്ക്വെയര്‍, ഫാബ്രിക് ലൈന്‍, പീകോക്, വണ്ടര്‍ഷെഫ്, ഉഷ, പാരിസ് ബൂട്ടിക്, ഇഷാന, വുഡ്സ്ട്രക്ക്, ഗ്ലാം, അംബ്രോസിയ, പെയ്സ്ലീ, ഏഷ്യന്‍ പെയ്ന്റ്സ്, ഐടിസി ഫെയ്മ വിവെല്‍, ബയോറിഥം, ഛാംബോര്, മെതിയടി സ്റ്റോപ്പ്, സ്പൈസസ് ബോര്‍ഡ്, പരിണയ, ഓറിയന്റല്‍ ആന്‍ പാപ്പിഷ്, സോമ, ഷീജാസ് ഐടി മാള്‍, ശ്രീജ ക്രിയേഷന്, ടപ്പെര്വെയര്, ബര്‍ത്ത് വില്ലേജ്, സൈബര്‍ സെല്‍, ക്ലബ് എഫ്എം, വിമന്‍സ് ഈറ, റിനൈ മെഡി സിറ്റി, അഹാന, അമ്മൂമ്മ തിരി, വിഎല്‍സിസി തുടങ്ങിയവരെല്ലാം ഷീ- 2013 എക്സിബിഷനിലുണ്ട്.
വിനോദം, മെയ്ക്ക് ഓവര്‍ സെഷനുകള്‍, ബോധവത്കരണ പരിപാടികള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തോടൊപ്പം ഇവിടെ അരങ്ങേറും. റിനൈ മെഡി സിറ്റിയുമായി ചേര്‍ന്ന് ഷീ കീയേഴ്സ് എന്ന പേരില്‍ സ്താനാര്‍ബുദ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത (സിഎസ്ആര്‍) എന്ന നിലയിലാണ് സന്ദര്‍ശകര്‍ക്ക് ഈ സേവനം ഒരുക്കിയിരിക്കുന്നത്.
ഇന്ന് ഏറെ ചര്‍ച്ചചെയ്യുന്ന വനിതാ സുരക്ഷ എന്ന വിഷയം മുന്‍നിര്‍ത്തി സൈബര്‍ സെല്ലുമായി ചേര്‍ന്ന് പ്രത്യേക അവബോധ പരിപാടികളും ഇവിടെ നടക്കുന്നു. സ്വയം പ്രതിരോധം, സുരക്ഷ എന്നിവയെപ്പറ്റിയെല്ലാം സന്ദര്‍ശകര്‍ക്ക് ഇവിടെനിന്നു വിശദാംശങ്ങള്‍ തേടാം. അവസരം കിട്ടിയാല്‍ ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തുവരും എന്നതിനാല്‍, സന്ദര്‍ശകരായ വനിതകള്‍ക്കു തങ്ങളുടെ വിവിധങ്ങളായ കഴിവുകള്‍ മാറ്റുരയ്ക്കാനുള്ള അവസരവും ഷീ- 2013 എക്സിബിഷന് വേദിയില്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് പരിപാടികളില്‍ പങ്കെടുത്തു വിജയികളാകുന്നവര്‍ക്കു സമ്മാനങ്ങളും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: