തിരുവനന്തപുരം: ഗ്രൂപ്പിസത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം. ഐ അബ്ദുള്‍ റഷീം രാജിവച്ചു. പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ചില്‍ സിഐയാണ് അബ്ദുള്‍ റഷീം.
എറെക്കാലമായി പൊലീസ് ഓഫീസ് അസോസിയേഷനില്‍ തര്‍ക്കം പുകയുകയാണ്. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുളള തര്‍ക്കങ്ങള്‍ക്കു പുറമേ ആഭ്യന്തരമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസവും ശക്തമായതോടെയാണ് പ്രശ്നം രാജിയില്‍ കലാശിച്ചത്.
എ വിഭാഗത്തോട് ആഭിമുഖ്യമുള്ളയാളാണ് അബ്ദുള്‍ റഷീം. രാജിക്കത്ത് ഡിജിപിക്ക് നേരിട്ട് കൈമാറി. പൊലീസുകാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തര്‍ക്കത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: