കെയ്റോ: ഈജിപ്റ്റില്‍ തന്റെ ഭരണം തിരിച്ചു വരാതെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സി. തിരിച്ചു വരുന്നത് വൈകുന്നതോടെ രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ നീണ്ടു പോകുന്നതിനും കാരണമാകുമെന്നും മുര്‍സി പറഞ്ഞു
മൂന്നുമാസത്തോളം നീണ്ടുനിന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതിന്റെ തൊട്ടുപിന്നാലെയാണ് സൈനിക നടപടിയില്‍ പുറത്താക്കപ്പെട്ട് തടവില്‍ കഴിയുന്ന മുര്‍സി അഭിഭാഷകര്‍ മുഖേന കൊടുത്തുവിട്ട പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. തന്നെ പുറത്താക്കിയ നടപടി രാജ്യദ്രോഹമാണെന്നും മുര്‍സി തന്റെ പ്രസ്താവനയില്‍ പറയുന്നു
ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി മൂന്നുപതിറ്റാണ്ടോളം നീണ്ടു നിന്ന ഹൊസ്നി മുബാറക് ഭരണം അട്ടിമറിച്ചുകൊണ്ടാണ് മുര്‍സി ഭരണം ഏറ്റെടുക്കുന്നത്. പട്ടാള അട്ടിമറിയിലൂടെ കഴിഞ്ഞ ജൂലൈയിലാണ് മുര്‍സി പുറത്താക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: