ഭോപ്പാല്‍: പത്തുവര്‍ഷ ത്തെ ദിഗ്വിജയ് സിംഗിന്റെ ഭരണത്തിന് അന്ത്യം കുറിച്ചാണ് 2003 ല്‍ ബിജെപി മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്. 230 ല്‍ 172 സീറ്റും നേടിക്കൊണ്ടുള്ള ഉജ്ജ്വല വിജയമായിരുന്നു അത്. 2008 ലും വിജയം ആവര്‍ത്തിച്ചെങ്കിലും 148 ആയി സീറ്റുകള്‍ കുറ ഞ്ഞു. മൂന്നുവര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ നിയമിക്കേണ്ടിവന്നതും മുഖ്യമന്ത്രിയായിരുന്ന ഉമാഭാരതി സ്വന്തം പാര്ട്ടിയൂണ്ടാക്കി മത്സരിച്ചതും ഒക്കെ ബിജെപിക്ക് തിരിച്ചടി നല്കി. പക്ഷേ എങ്കില്‍ പോലും വന്‍ വിജയംതന്നെ നേടി.
ഇപ്പോള്‍ 2013 ല്‍ വീ ണ്ടും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപി കൂടുതല്‍ ശക്തമാണ്. എട്ട് വര്‍ഷം ഇളക്കം തട്ടാതെ ഭരിച്ച ശിവരാജ് സിംഗ്ചൗഹാന്റെ സര്‍വ്വസ്വീകാര്യത, എണ്ണിയെണ്ണിപ്പറയാനുള്ള വികസന നേട്ടങ്ങള്‍, ഉമാഭാരതിയുടെയും മറ്റും തിരിച്ചുവരവ്, കോണ്‍ഗ്രസിലെ തമ്മിലടി….എല്ലാംകൊണ്ടും അനുകൂലമാണ് കാര്യങ്ങള്‍. അതിനാല്‍ 2003ലെതിനേക്കാള്‍ മികച്ച വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ലക്ഷ്യം അപ്രാപ്യമല്ലെന്ന തോന്നലാണ് സം സ്ഥാ നത്തെ തെരഞ്ഞെടുപ്പ് പ്രചാരണം കാണുന്ന ആ ര്‍ക്കും ബോധ്യമാ കു ന്നത.് ബിജെപി തരംഗമാണ് സംസ്ഥാനത്തുടനീളം.
ശിവരാജ് ചൗഹാന്റെ ക്ലീന്‍ ഇമേജ് എല്ലാത്തലത്തിലും ബിജെപിക്ക് നേട്ടമുണ്ടാക്കും. ആര്‍എസ്എസിനും ബിജെപിക്കും താഴെത്തട്ടില്‍ തന്നെ മികച്ച സംഘടനാ സംവിധാനമുള്ളത് പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കുന്നു ണ്ട്.
സംസ്ഥാനത്തുണ്ടായിട്ടുള്ള അടിസ്ഥാന സൗകര്യ വികസനരംഗത്തെ കുതിപ്പുതന്നെയാകും ബിജെപിക്ക് കൂടുതല്‍ നേട്ടം കൊണ്ടുവരുക. റോഡുകളുടേയും വൈദ്യുതിയുടെയും കാര്യത്തില്‍ സമാനതയില്ലാത്ത പുരോഗതിയാണ് ചൗഹാന് ഭരണത്തില്‍ ഉണ്ടായത്. ഒപ്പം ജനക്ഷേമ പദ്ധതികള്‍ വേറെയും. കാര്‍ഷിക വളര്‍ച്ചാ നിരക്കിലുണ്ടായ വന്‍ ഉയര്‍ച്ചയാണ് മറ്റൊന്ന്. കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കുടുതല്‍ ഗോതമ്പ് ഉല്പാദിപ്പിച്ചതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ കൃഷികര്മ്മന് അവാ ഋഡ് രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങിയത് ശിവരാജ് സിംഗ് ചൗഹാനായിരുന്നു.
രാജ്യത്ത് ഗോവധം ആദ്യം നിരോധിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. പശുക്കളെ കൊ ല്ലുന്നവര്ക്ക് കഠിനശിക്ഷ ഏര്‍പ്പെടുത്തിയതും മതംമാറ്റനിരോധനബില് കോണ്ടുവന്ന തും സുര്യനമസ്ക്കാരം സ്കു ളുകളില്‍ നിര്‍ബന്ധമാക്കിയതും ചൗഹാന്റെ ഭരണത്തിലാണ്. കോണ്‍ഗ്രസിനുമാത്രം വോട്ടുചെയ്തിരുന്ന ഹിന്ദുക്കളില്‍ നല്ലൊരുവിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് അനുകൂല മാ ക്കാന്‍ ഇത് വഴിതെളിക്കുമെന്ന് രാഷ്ട്രീയ നിരീ ക്ഷകര്‍ വിലയിരുത്തുന്നു.
ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധ തികള്‍ പുതിയ വോട്ടര്‍മാരെ സര്‍ക്കാരിനും പാര്‍ട്ടിക്കും അനുകൂലമാക്കുന്നുവെന്നാണ് കണക്കെടുപ്പുകള്‍ കാണി ക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നടത്തിയ ജന ആശീര്‍വാദ യാത്ര യില്‍ ചൗഹാന് നയിച്ച യാത്ര യെ സ്വീകരിക്കാന്‍ പല സ്ഥലങ്ങളിലും മുസ്ലിം നേതാക്കള്‍ എത്തി. യാത്ര കടന്നു പോകുമ്പോള്‍ മോസ്ക്കുകളുടെ മട്ടുപ്പാവുകളില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തുന്നത് പുതുമയുള്ള കാഴ്ചയായിരുന്നു.
യുവാക്കളുടെ വോട്ട് ഏറെ നിര്‍ണായകമാണ്. ആകെയുള്ള 4.65 കോടി വോ ട്ടര്മാരില് 1.64 കോടി 30 വയസ്സില്‍ താഴെയുള്ള വരാണ്. ഇതില്‍ 23.60 ലക്ഷം പുതിയ വോട്ടര്‍മാരും. യുവ വോട്ടര്‍ന്മാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ യുവാക്കള്‍ക്കായി ആവിഷ്ക്കരിച്ച പദ്ധതികള്‍ തന്നെയാണതിന് അടിസ്ഥാനം. വിദ്യാഭ്യാസ, തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘മുഖ്യമന്ത്രി യുവ പഞ്ചായത്ത്’ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ യുവാക്കള്‍ക്ക് സബ്സിഡി യും ബാങ്ക്ഗാരന്റിയും നല് കുന്ന ‘മുഖ്യമന്ത്രി യുവ റോസ്ഗാര്‍ യോജന’ ഏറെ ചലനം സൃഷ്ടിച്ച പദ്ധതിയാണ്. ബിജെപിയിലേക്ക് യുവാക്കളെ ചേര്ക്കാനാണീ പദ്ധതികള്‍ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആക്ഷേപം. ആക്ഷേ പം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയമാണിപ്പോള്‍ കോണ്‍ഗ്രസിന്.
ചൗഹാന് മന്ത്രിസഭയിലെ മന്ത്രിമാരില്‍ രണ്ടുപേരൊഴികെ എല്ലാവര്ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. എംഎല് മാ രില്‍ ഭൂരിപക്ഷത്തിനും സി റ്റിംഗ് സീറ്റ് നല്കി. ഗ്വാളിയര്‍ എംപി യശോധര രാജെ സി ന്ധ്യ ശിവപുരിയിലും സാ ഗര്‍ എംപി ഭൂപേന്ദ്ര സിംഗ് ഖുറായിലും ബാല്ഗഡ് എം പി ദേശ്മുഖ്കടങ്ങിലും സ്ഥാ നാര്ത്ഥികളാണ്.മുന്ന് സിറ്റിംഗ് എംപിമാരെ മത്സരത്തിനിറക്കിക്കൊണ്ട് പരമാവധി സീറ്റ് നേടുക എന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലന്ന് വ്യക്തമാക്കുകയാണ് ബിജെപി.
2004 ല്‍ പാര്മെന്റെ് തെരഞ്ഞെടുപ്പില്‍ പറ്റിയതുപോ ലെ അമിത ആത്മവിശ്വാസം തിരിച്ചടി നല്‍കുമോ എന്ന പേടിയും ബിജെപി നേതൃത്വത്തിനുണ്ട്. സംസ്ഥാന പ്രസി ഡന്റെ് നരേന്ദ്രസിം ഗ് തോമര്‍ അത് സുചിപ്പിക്കുകയും ചെയ്തു .’വാജ്പേയി സര് ക്കാര് വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. അ ത്രക്ക് മികച്ചതായിരുന്നു ഭരണം. സര്‍വേഫലങ്ങളും ബി ജെപിയെന്ന് പ്രവചിച്ചു.പ ക്ഷേ ഫലം തിരിച്ചായിരുന്നു. ജയിക്കും എന്ന അമിതവിശ്വാ സം തന്നെയായിരുന്നു ഒരുപരിധിവരെ കാരണം. ആ അവ സ്ഥ ഉണ്ടാകാതിരിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പാര്‍ട്ടി ആവിഷ്ക്കിരിച്ചിരിക്കുന്നത്.’ തോമര്‍ ജന്മഭൂമിയോട് പറഞ്ഞു.
മദ്ധ്യപ്രദേശില്‍നിന്ന് പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: