സംസ്ഥാന നിയമസഭകള്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമന്ത ഭരണ കൂടങ്ങളാണോ. ഇത്തരം ഒരു ചോദ്യം ഉയരാന്‍ കാരണം ആന്ധ്ര മുഖ്യ മന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൗഹാനും കഴിഞ്ഞ ദിവസം നടത്തിയ ചില പരാമര്‍ശങ്ങളാണ്. ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്ന് ഇരു മുഖ്യമന്ത്രിമാരുടെയും വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു.
ലോക്സഭ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് പൊടുന്നനെ എടുത്ത ഒരു തീരുമാനം ആയിരുന്നോ തെലങ്കാന സംസ്ഥാന രൂപീകരണം. ആണെന്നും അല്ലെന്നും പറയാം. കാരണം പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആന്ധ്ര നിയമസഭയിലേക്കുള്ള കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെങ്കിലും തെലങ്കാനയായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ആന്ധ്രയില്‍ തെലങ്കാന എന്നത് ചൂടേറിയ ഒരു പ്രചാരണായുധമായിരുന്നു. പ്രത്യേക സംസ്ഥാനം രൂപീകരിക്കുമെന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം തെ രഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. ആ നിലക്ക് ഇതൊരു പുതിയ വിഷയമല്ല.
എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷവും നിശബ്ദമായിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ പോലെ പെട്ടെന്ന് ഒരു പ്രഭാതത്തില്‍ തെലങ്കാന രൂപീകരണം പ്രഖ്യാപിക്കുകയായിരുന്നു. എത്രമാത്രം അപക്വവും തെ റ്റായതുമായിരുന്നു കോണ്‍ഗ്രസിന്റെ ആ തീരുമാനമെന്ന് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യമായിക്കൊണ്ടിരിക്കുന്നു.
ചോദ്യമിതാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളെ തങ്ങള്‍ക്ക് കപ്പം തരുന്ന സാമന്തരാജ്യങ്ങളായിട്ടാണോ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ഒരു സംസ്ഥാനത്തെ വിഭജിക്കണമെങ്കില്‍ അക്കാര്യത്തില്‍ ആദ്യം അഭിപ്രായം പറയേണ്ടത് ആ സംസ്ഥാനത്തെ ജനങ്ങളാണ്. അതായത് സംസ്ഥാന നിയമസഭ. ആന്ധ്രയില്‍ തെര ഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളടങ്ങുന്ന ഒരു നിയമസഭയും സര്ക്കാരുമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം മറന്നു പോയി. അല്ലെങ്കില്‍ ത ങ്ങള് നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ആടുക മാത്രമാണ് നിയമസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ചുമതല എന്ന് അവര്‍ ധരിച്ചു.
ഇ ന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ പതിനൊന്ന് ് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ സവിശേഷതകളെക്കുറിച്ചാണ്വിവരിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ സമ്പ്രദായത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം. ഇവിടെ ഒരു തരത്തിലും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ഭരണഘടനാശില്പികള് ഫെഡറല്‍ സമ്പ്രദായം വിഭാവനം ചെയ്തിരിക്കുന്നത്. ഇരു സര്‍ക്കാരുകളും തമ്മില്‍ അധികാര വിഭജനത്തിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഭരണഘടന മുന്നോട്ട് വെക്കുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി രേഖയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. അതിന് സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതം ആവശ്യമില്ല. എന്നാല്‍ നിലവിലുള്ള ഒരു സംസ്ഥാനം വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണെമെങ്കില് സംസ്ഥാന നിയമസഭയുടെ അനുവാദം വേണം.
ഇവിടെ തെലങ്കാനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുളളത് ഇക്കാര്യത്തിലാണ്. സംസ്ഥാന നിയമസഭയുടെ അഭിപ്രായം പോലും തേടാതെയാണ് തെലങ്കാന രൂപീകരിക്കാനുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്.
മാസങ്ങളായി ആന്ധ്രയില്‍ സമരങ്ങളുടെ വേലിയേറ്റമാണ്. ചെറിയ സംസ്ഥാനങ്ങള്‍ വികസനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുമെന്നത് ശരിയാണ്. പക്ഷേ അത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട ചില കരുതലുകളുണ്ട്. ആന്ധ്ര പ്രദേശിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും വികസനം കുറഞ്ഞ പ്രദേശങ്ങളാണ് തീരദേശ ആന്ധ്രയും ദക്ഷിണ ആന്ധ്ര ഉള്‍പ്പെടുന്ന റായലസീമയും. തെലങ്കാന നഷ്ടപ്പെടുന്നതോടെ ഈ മേഖല പൂര്‍ണ്ണമായും ദരിദ്രമാകും. ഇതാണ് ഈ മേഖലയിലെ ജനങ്ങളുടെ ആശങ്ക. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകവും പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരാണ്. ലോക്സഭ തെരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ തിരക്കിട്ട് നടത്തിയ പ്രഖ്യാപനം പാര്‍ട്ടിയെ വെട്ടിലാക്കിക്കഴിഞ്ഞു.
ഇപ്പോള്‍ കേള്‍ക്കുന്നത് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഢിയെ പുറത്താക്കി തങ്ങളുടെ ആജ്ഞാനുവര് ത്തിയായ മുഖ്യമന്ത്രിയെ നിയമിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാണ്. റെഢിയെ മാറ്റി പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന നിയമസഭയുടെ അംഗീകാരം കിട്ടുക ബുദ്ധിമുട്ടാകും.
ഈ സാഹചര്യത്തില്‍ അനുബന്ധമായി ഓ ര്മ്മിക്കേണ്ട കാര്യമാണ് 2003 ല്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് പു തി യസം സ്ഥാ നങ്ങ ള്‍ക്കു രൂപം കൊ ടുത്ത രീതി. ജാര്‍ഖണ്ഡ്, ഛത്തീ സ്ഗ ഢ്, ഉത്ത രാ ഖണ്ഡ് സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പുലര്‍ത്തിയ ഭരണഘടനാ ജാഗ്രതയാണ് അന്ന് വിജയകരമായി ആ ദൗത്യം പൂ ര്ത്തിയാക്കാന്സഹായിച്ചത്.കോ ണ്‍ഗ്രസ് അ ത് പാഠമാക്കേണ്ടതായിരുന്നു.
തെലങ്കാന പ്രശ്നത്തില്‍ മാത്രമല്ല ;കോ ണ്‍ഗ്രസിന്റെ ജനാധിപത്യ വിരുദ്ധമായ നിലപാട് സംസ്ഥാന സര്‍ക്കാരുകളുടെ അന്തസിനെ തകര്‍ത്തതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ വേറെയുണ്ട്. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ കാലഘട്ടത്തില്‍ അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരുകളെ റാവു സര്‍ക്കാര്‍ പിരിച്ചു വിട്ടത് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള അവഗണനയായിരുന്നു.
ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരമായിരുന്നു തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുകളെ കോണ്‍ഗ്രസ് കശാപ്പു ചെയ്തത്. ഈ വകുപ്പ് ഇന്ത്യയില്‍ ആദ്യമായി പ്രയോഗിച്ചത് കേരളത്തിലെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചു വിടാന്‍ വേണ്ടിയായിരുന്നു എന്നതും കൗതുകമുണര്‍ത്തുന്ന സംഗതിയാണ്. സംസ്ഥാന സര്‍ക്കാരുകളോട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ തുടര്‍ച്ചയായി പിന്തുടരുന്ന ജനാധിപത്യ വിരുദ്ധമായ സമീപനത്തെ ഓര്‍മ്മിപ്പിക്കാനാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൗഹാന് കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ ഇത്തരം നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. മധ്യപ്രദേശില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു ചൗഹാന്.
കഴിഞ്ഞ മൂന്നു വര്‍ഷമായി പദ്ധതിയുടെ ഫയലുകള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ചുവ പ്പു നാടയില്‍ കുരുങ്ങിക്കിടപ്പാണ്. അന്തര്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഗിരിവര്ഗ്ഗക്ഷേമ പദ്ധതികളുടെ ഭാഗമായി മധ്യപ്രദേശ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതിയാണിതെന്നു കൂടി അറിയുമ്പോഴാണ് കോണ്‍്ഗ്രസിന്റെ ദുഷ്ടലാക്ക് വ്യക്തമാകുന്നത്.
സംസ്ഥാന സര്‍ക്കാരുകളെ തങ്ങളുടെ സാമന്ത ഭരണകൂടങ്ങളായി കാണുന്ന നയം ആ പാര്‍ട്ടി തിരുത്തിയേ മതിയാകൂ. അല്ലെങ്കില്‍ അവരെ കാത്തിരിക്കുന്നത് ആന്ധ്രയിലെതിനു സമാനമായ തിരിച്ചടികളായിരിക്കും.
ടി.എസ്.നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: