ന്യൂദല്‍ഹി: ലോക്സഭാ-നിയമ സഭാ തെരഞ്ഞെടുപ്പില്‍ പരാജയ ?ഭീതി പൂണ്ട കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ?നിരാശയുടെ ഡെങ്കി? ബാധിച്ചിരിക്കുകയാണെന്നും പാര്‍ട്ടി ഒരു നല്ല ?ആരോഗ്യപരിപാലന കേന്ദ്രത്തില്‍? പോകേണ്ടതുണ്ടെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി പസ്താവിച്ചു.
ഈ നിരാശയുടെ ഡെങ്കി ബാധയെ തുടര്‍ന്നാണ്, ഒരു നേതാവ് പറയുന്നു നരേന്ദ്ര മോദി കോണ്‍ഗ്രസിനു കടുത്ത വെല്ലുവിളിയാണെന്ന്, അതേ സമയം മറ്റൊരാള്‍ പറയുന്നു വെല്ലുവിളിയേ അല്ലെന്ന്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളി അഴിമതിയും ദുര്‍ഭരണവുമാണ്, നഖ്വി പറഞ്ഞു.
ഇന്ന് ബിജെപിയിലും മോദിയിലും രാജ്യം കാണുന്നത് അഴിമതിക്കും കോണ്‍ഗ്രസിന്റെ ദുര്?ഭരണത്തിനുമെതിരേയുള്ള ബദലാണ്. കോണ്‍ഗ്രസ് സാമ്പത്തിക മാന്ദ്യത്തിന്റെ വഴിക്കു പിന്നാലെ ജനാധിപത്യത്തിന്റെ തടവുമുറിയിലേക്കുള്ള മാര്ക്ഷത്തിലാണ് രാജ്യത്തെ നയിക്കുന്നത്, അദ്ദേഹം പറഞ്ഞു.
സോണിയയും രാഹുലും മന്മോഹനും നടത്തുന്ന പ്രസംഗങ്ങളില്‍ പറയുന്നത് ശുദ്ധ നുണകളാണ്. രാജാവും റാണിയും പറയുന്നത് ഖജനാവില്‍നിന്ന് ഞങ്ങള്‍ ഇന്നിന്നയാളുകള്ക്ക് ഇത്രയിത്ര പണം കൊടുത്തു, അതുകൊണ്ടാണ് സംസ്ഥാനങ്ങള്‍, പ്രത്യേകിച്ചു ബിജെപി സംസ്ഥാനങ്ങള്‍ ഇത്രമാത്രം തിളങ്ങുന്നത്, അതിനു കാരണം ?കൊട്ടാരത്തിന്റെ ഉദാരത?? കൊണ്ടാണ് എന്നെല്ലാമാണ്. വാസ്തവത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് എതിരൊന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അസംബന്ധങ്ങളും രോഗബാധിതരുടേതുപോലുള്ളതുമായ പ്രസ്താവനകളും നടത്തുന്നത്, നഖ്വി വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെയും പാര്ട്ടിനയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെയും നേട്ടമുണ്ടെങ്കില്‍ അതാണ് കോണ്‍ഗ്രസ് പാര്‍ട്ടി പറയേണ്ടത്. കോണ്‍ഗ്രസ് ?ഭരണകാലത്ത് നാണമില്ലാതെ അവര്‍ എത്രത്തോളം പൊതു ഖജനാവു കൊള്ളയടിച്ചുവെന്ന കാര്യവും അവര്‍ വെളിപ്പെടുത്തണം, നഖ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: