കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രമുഖ സിനിമാ താരങ്ങള്‍ക്കെതിരെ അന്വേഷണം. സിനിമാ സംഘടനയുടെ ഭാരവാഹിയായ ഒരു യുവ നടനെതിരെയും നായിക നടിക്കെതിരെയും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചതായാണ് സൂചന. അടിക്കടി ഗള്‍ഫ് നാടുകളില്‍ സന്ദര്‍ശനം നടത്തുന്ന ഇരുവരും സ്വര്‍ണ്ണക്കടത്ത് റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇരുവരെയും അടുത്തദിവസം ചോദ്യം ചെയ്യും. അടുത്തകാലത്തായി വിവാഹ മോചനം നേടിയ നായിക നടി സമീപ കാലങ്ങളില്‍ നടത്തിയ ഗള്‍ഫ് പര്യടനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
കമ്മീഷന് വ്യവസ്ഥയില്‍ സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനു വേണ്ടി ഇവര്‍ പണിയെടുത്തിരുന്നതായാണ് സൂചന . ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തും ചിത്രീകരണത്തിനെലന്ന പേരില്‍ ഇവര്‍ വിദേശത്തു പോയതായും കംടെത്തിയിട്ടുണ്ട്. കാര്യമായ സിനിമയൊന്നുമില്ലാത്ത യുവ നടന് സിനിമാ സംഘടനയുടെ ഭാരവാഹി എന്ന നിലക്ക് പ്രശസ്തനാണ്. സിനിമയില്ലെങ്കിലും ഇയാള്‍ അടിക്കടി സിനിമയുടെ പേരില്‍ ഗള്‍ഫ് യാത്ര നടത്താറുണ്ട്. സൂപ്പര്‍ താരങ്ങളടക്കമുള്ളവരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നടന് തന്റെ സിനിമാ ബന്ധങ്ങള്‍ സ്വര്‍ണ്ണക്കടത്തിനു വേണ്ടി ദുരുപയോഗം ചെയ്തെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: