വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം കുറഞ്ഞതായി സര്‍വേഫലം. എക്കാലത്തേയും താഴ്ന്ന നിലയിലാണ് ഒബാമയുടെ സ്വാധീനമെന്നാണ് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒബാമയെ വിശ്വസിക്കിനാകില്ലെന്നും സത്യസന്ധനല്ലെന്നും ഭൂരിപക്ഷം അമേരിക്കന്‍ പൗരന്മാരും കരുതുന്നതായി ക്യുന്നിപിയാക് യൂണിവേഴ്സിറ്റിയുടെ സര്‍വേ ഫലത്തില്‍ പറയുന്നു.
സര്‍വേഫലത്തില്‍ പങ്കെടുത്ത 54 ശതമാനം പേര് പ്രസിഡണ്ടെന്ന നിലയിലുള്ള ഒബാമയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണ്. നവംബര്‍ ആറിനും 11നും ഇടയിലായി വോട്ടവകാശമുള്ള 2,545 അമേരിക്കന്‍ പൗരന്മാര്ക്കിടയിലാണ് സര്‍വെ നടത്തിയത്.
ഒക്ടോബര്‍ ഒന്നിന് നടന്ന സമാന സര്‍വേയില്‍ ഇത് 49 ശതമാനമായിരുന്നു. സത്രീകള്‍ക്കിടയില്‍ ഒബാമയ്ക്കുള്ള സ്വാധീനത്തിലും വലിയ ഇടിവുണ്ടായി. 51 ശതമാനം സ്ത്രീകളും ഒബാമയുടെ പ്രവര്‍ത്തനങ്ങളില്‍ അസന്തുഷ്ടരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: