ന്യൂദല്‍ഹി: മണിപ്പൂരിലെ ഭൂരിപക്ഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്. മണിപ്പൂരില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് മനുഷ്യാവകാശ കമ്മീഷന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
മണിപ്പൂര്‍ സുരക്ഷാസേനയ്ക്കെതിരെയുള്ള 44 ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകള്‍ സംബന്ധിച്ച പരാതി പരിശോധിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന് 20 എണ്ണം വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കി. ബാക്കിയുള്ള 22 കേസുകള്‍ പിന്നീട് പരിഗണിക്കും. പരിഗണിച്ച കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് കമ്മീഷന് കണ്ടെത്തിയത്.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ മനുഷ്യവകാശ കമ്മീഷന് ആദ്യമായിട്ടാണ് മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: