ന്യൂദല്‍ഹി: സിബിഐക്ക് സ്വയംഭരണാവകാശവും ഡയറക്ടര്‍ക്ക് സ്വതന്ത്ര പദവിയും നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിബിഐ ഡയറക്ടര്‍ക്ക് സെക്രട്ടറിയുടെ പദവി നല്‍കുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സ്വയംഭരണാവകാശം വേണമെന്ന ആവശ്യം ന്യായമാണെന്നും അതു അന്വേഷണത്തിലെ ബാഹ്യ ഇടപെടലിനെ നിയന്ത്രിക്കാനുതകുമെന്നുമായിരുന്നു സിബിഐ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നത്.
ഇതിനെയാണ് കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തത്. സിബിഐയുടെ ആവശ്യങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങുന്നത് ഒഴിവാക്കാന്‍ ഡയറക്ടര്‍ക്ക് നേരിട്ട് ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിക്കാന്‍ അവകാശം ഉണ്ടായിരിക്കണമെന്നും സിബിഐ അപേക്ഷിച്ചിരുന്നു.
അന്വേഷണങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഇതാവശ്യമാണെന്നായിരുന്നു സിബിഐയുടെ അഭിപ്രായം. കേന്ദ്ര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ഉള്ളതുപോലെ പണം ചെലവഴിക്കുന്നതിനുള്ള അവകാശം സിബിഐ ഡയറക്ടര്‍ക്കും വേണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: