ഈ വര്‍ഷത്തെ ശിശുദിനം ജന്മഭൂമി തികച്ചും വ്യത്യസ്തമായി ആഘോഷിക്കുന്നു. കുട്ടികളുടെ ഈ ദിനത്തില്‍ കുട്ടികള്‍ക്കു വേണ്ടി കുട്ടികള്‍ തന്നെ തയ്യാറാക്കുന്നു പത്രത്തിന്റെ ഒരു പേജ്. കുട്ടികളുടെ പത്രാധിപസമിതി കുട്ടികളില്‍നിന്നു രചനകള്‍ ക്ഷണിച്ച് അവ തിരഞ്ഞെടുത്ത് എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിച്ച് മുതിര്‍ന്നവരുടെ സാങ്കേതിക സഹായത്തോടെ പേജ് തയ്യാറാക്കുകയാണ്. തികച്ചും നൂതനമായ ഒരു സംരംഭം.
പത്രത്തിന്റെ എല്ലാ എഡിഷിനിലും അതത് പരിധിയിലെ ഒരു സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ പേജ് തയ്യാറാക്കുന്നത്. നവംബര്‍ 14-ന് ശിശുദിനത്തില്‍ കൊച്ചി എഡിഷനിലെ പത്രം തയ്യാറാക്കുന്നത് എളമക്കര സരസ്വതി വിദ്യാ നികേതന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: