കൊച്ചി: ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് ചാള്‍സ് രാജകുമാരന് സന്ദര്‍ശിച്ചു.
വിക്രാന്തിന്റെ നിര്‍മ്മാണ പുരോഗതിയുടെ വിവിധഘട്ടങ്ങളെ കുറിച്ച് ചാള്‍സ് രാജകുമാരന് വിശദമായി ചോദിച്ചു മനസിലാക്കി. കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിന്റെ മുക്കും മൂലയും വരെ നടന്നു കണ്ട അദ്ദേഹം സാങ്കേതികമായ വിഷയങ്ങളടക്കം പരിശോധിച്ചു.
ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണി, കൊച്ചി കപ്പല്‍ ശാല ചെയര്മാന് കമഡോര്‍ കാര്‍ത്തിക് സുബ്രഹ്മണ്യം എന്നിവര്‍ നിര്‍മ്മാണ പുരോഗതികള്‍ ചാള്‍സ് രാജകുമാരന് വിശദീകരിച്ചു. വിക്രാന്തടക്കമുളള കപ്പല്‍ശാലയിലെ വിവിധ കപ്പല്‍ പദ്ധതികളുടെ ഉയര്‍ന്ന നിലവാരത്തിലുളള നിര്‍വ്വഹണത്തില്‍ ചാള്‍സ് സന്തുഷ്ടി പ്രകടിപ്പിച്ചു. വിക്രാന്തിന്റെ സന്ദര്ശകരജിസ്റ്ററില് ഹൃദയത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയാണ് രാജകുമാരന് കപ്പല്‍ പടവുകളിറങ്ങിയത്.
ഭാരതീയ ശൈലിയില്‍ കൈകൂപ്പി നടന്നു നീങ്ങിയ ചാള്‍സ് രാജകുമാരന് പലപ്പോഴും സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ മറികടന്ന് തൊഴിലാളികളുടെ അടുത്തെത്തി ക്ഷേമാന്വേഷണങ്ങള്‍ നടത്തി. കപ്പല്‍ശാലയിലെ തൊഴില്‍ സാഹചര്യവും തൊഴിലാളികളുടെ ക്ഷേമവും സംബന്ധിച്ചാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
ചെയര്മാന് കമഡോര്‍ കാര്‍ത്തിക് സുബ്രഹ്മണ്യത്തിനൊപ്പം ഡയറക്ടര്‍മാരായ രവികുമാര്‍ റോദ്ദം, പി.വിനയകുമാര്‍ ജനറല്‍ മാനേജര്‍മാരായ എം.മുരുകയ്യ, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ കപ്പല്‍ ബോഡി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ രാജകുമാരനോട് വിശദീകരിച്ചു. കപ്പല്‍ശാലയുടെ ഉപഹാരമായ ആറന്മുള കണ്ണാടി ഐ.എന്‍.എസ് വിക്രാന്തില്‍ വച്ച് ചാള്‍സ് രാജകുമാരന് ചെയര്മാന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: