ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി മാധ്യമപ്രചാരണം ആരംഭിച്ചു. വിവിധങ്ങളായ 12 തരത്തിലുള്ള ചെറിയ പരസ്യങ്ങളാണ് ഇലക്ട്രോണിക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ കൂടി ബിജെപി പുറത്ത് വിട്ടത്. സമൂഹത്തിന്റെ എല്ലാതലങ്ങളിലും സ്പര്‍ശിക്കുന്ന തരത്തിലാണ് ദൃശ്യ പരസ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
യുവജനങ്ങള്‍, വനിതകള്‍ എന്നിവരും വിദ്യാഭ്യാസം, കാര്‍ഷികം എന്നീ മേഖലകളും കഴിഞ്ഞ അഞ്ച് വര്‍ഷമായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ജനങ്ങളുടെ മുന്നില്‍ വരച്ച് കാണിക്കുന്ന തരത്തിലാണ് പരസ്യങ്ങളുടെ തന്തുക്കള്‍ രൂപീകരിച്ചിരിക്കുന്നത്. അഭിപ്രായ സര്‍വ്വേകളെല്ലാം ബിജെപിക്ക് അനുകൂലമായാണ് പ്രവചനങ്ങള്‍ നടത്തിയത്. ഇത് ബിജെപി പ്രവര്‍ത്തകരെ കൂടുതല്‍ ഊര്ജസ്വലരാക്കിയതായി നേതൃത്വം അവകാശപ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണത്തിനെതിരെയുള്ള ജനവിധിയാണ് ഉണ്ടാകുകയെന്ന് സര്‍വ്വേകള്‍ പറയുന്നു.
ആവോ സാത്ത് ചലീയിന്, വസുന്ധരാ രാജെ സാത്ത് ചലീയിന് എന്ന മുദ്രാവാക്യങ്ങളാണ് ബിജെപി രാജസ്ഥാനില്‍ മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ വസുന്ധരാ രാജയെ ഉയര്‍ത്തിക്കാണിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 200 നിയമസഭാ മണ്ഡലങ്ങളില്‍ എല്ലാ യിടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതേ സമയം കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ലായെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ മൂന്ന് മാസം മുമ്പ് സംസ്ഥാന ഖജനാവില്‍ നിന്ന് 200 കോടി രൂപ സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ചെലവഴിച്ചത് ആരോപണത്തിനിടയാക്കിയിരുന്നു. ബിജെപിയുടെ വാഗ്ദാനങ്ങളും മുന്‍ കാലങ്ങളിലെ നേട്ടങ്ങളും, കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങളുമായി താരതമ്യം ചെയ്താണ് മാധ്യമ പ്രചാരണവുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: