കോട്ടയം: സംസ്ഥാന രാഷ്ട്രീയം ന്യൂനപക്ഷമതകേന്ദ്രീകൃതമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രണ്ടാംഹിന്ദു പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ സാമുദായിക ശക്തി ആര്‍ജ്ജിച്ചാല്‍ മാത്രമേ ഇതിന് തടയിടാന്‍ കഴിയുകയുള്ളു.
ആദ്യം വേണ്ടത് താന്‍ ഹിന്ദു ആണെന്ന് പറയാനുള്ള ധൈര്യമാണ്. അഭിമാനത്തോടെ നമുക്ക് പറയാന്‍ കഴിയണം നമ്മള് ഹിന്ദുക്കളാണെന്ന്. വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ഈഗോയാണ് മറ്റൊരു പ്രശ്നം. മുന്‍പ് ഹിന്ദു മഹാമണ്ഡലത്തെ തകര്‍ക്കാന്‍ ക്രൈസ്തവര്‍ രംഗത്തെത്തയിരുന്നെങ്കില് ഇന്ന് ഹിന്ദു ഐക്യത്തെ തകര്‍ക്കാന്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്ലീങ്ങളു മുണ്ട്. നമ്മുടേത് മതേതരരാഷ്ട്രമാണെന്ന് പറയുന്നുണ്ടെങ്കിലും ഫലത്തില്‍ ഭരണവും രാഷ്ട്രീയവുമെല്ലാം ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതായിരിക്കുകയാണ്. തൊഴും തോറും തൊഴിയേല്ക്കുന്നവരായി ഹിന്ദുക്കള്‍ മാറി. നമ്പൂതിരി മുതല്‍ നായാടിവരെയുള്ള സമുദായങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണം.
ഇവിടെ നാള്‍ക്കുനാള്‍ ഹിന്ദുക്കള്‍ കുറഞ്ഞുവരികയാണ്. സന്താനോദ്പാദനം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഹിന്ദുക്കള്‍ക്ക് നിലനില്‍പ്പുള്ളു. നിയമം പാലിച്ച് ഒരു കുട്ടി മതിയെന്നും കുട്ടികള്‍ വേണ്ടെന്നും തീരുമാനിക്കുന്നത് ഹിന്ദുസമൂഹം അന്യം നില്ക്കു ന്നതിനിടയാക്കും. സന്താനനിയന്ത്രണ ശാസ്ത്രക്രിയ നടത്തുന്ന വരില്‍ 98 ശതമാനവും ഹിന്ദുക്കളാണ്. ജനനതിരക്കില് 36 ശതമാനം മുസ്ലീംങ്ങളും 17 ശതമാനം ക്രിസ്ത്യാനികളുമാണ്. ഈ നിരക്ക് തുടര്‍ന്ന് 15 വര്‍ഷത്തിനകം ഹിന്ദുക്കള്‍ രാജ്യത്ത് ന്യൂനപക്ഷമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭൂമിയും സമ്പത്തും വിദ്യാഭ്യാസവുമൊക്കെ ന്യൂനപക്ഷങ്ങള്‍ കയ്യടക്കി കഴിഞ്ഞു. പൊതുഖജനാവില്‍ നിന്നുള്ള പണം വിനിയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി ഐഎഎസ്, ഐപിഎസ്, ഐആര്‍എസ് പരിശീലനങ്ങള്‍ നല്കുന്നു. ന്യൂനപക്ഷ ങ്ങള്‍ക്കുള്ള ക്ഷേമപദ്ധതി നടപ്പിലാക്കാനുള്ള പ്രമോട്ടര്‍മാരുടെ നിയമനം മുസ്ലീംലീഗും കേരള കോണ്‍ഗ്രസ്സും വീതം വയ്ക്കുകയാണ്. മുസ്ലീംങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ലീഗും, ക്രിസ്ത്യാനികള്‍ക്കുവേണ്ടി സംസാരിക്കാന്‍ കേരള കോണ്‍ഗ്രസ്സും മത്സരിക്കുന്നു. ഹിന്ദുക്കള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളില്ല. സത്യം പറയുന്ന തന്നെ ബിജെപിക്കാരനാണെന്ന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി ബാബു അധ്യക്ഷതവഹിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: