കൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 50,000 രൂപാ വീതം മൂന്നു പേരും ജാമ്യത്തുകയായി കെട്ടിവയ്ക്കണം.
അതേസമയം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്ന് മൊഴിയെടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മന്ത്രി കെ.സി.ജോസഫില്‍ നിന്നും മൊഴിയെടുത്തു.
മുഖ്യമന്ത്രിക്കു നേരെ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: