തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെ തകര്‍ക്കാമെന്നുള്ളത് ഇടതുപക്ഷത്തിന്റെ ദിവാസ്വപ്നം മാത്രമാണെന്നും സര്‍ക്കാരിനെ തള്ളിയിടാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. മാദ്ധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുമെന്നും ഒറ്റക്കെട്ടായി തന്നെ യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: