പാറ്റ്നാ: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ഹിന്ദുക്കളെയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ റിക്രൂട്ട് ചെയ്യുന്നതായി സൂചന. പാറ്റ്നയില്‍ നടന്ന സ്ഫോടനത്തില്‍ നാല് ഹിന്ദു യുവാക്കളെ അറസ്റ്റ് ചെയ്തതോടെയാണ് ഈ സംശയത്തിന് ബലമേറുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയുടെ പാറ്റ്നയിലെ തെരഞ്ഞെടുപ്പ് റാലിക്ക് സമീപമുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഗോപാല്‍ കുമാര്‍ ഗോയാല്‍, വികാസ് കുമാര്‍, പവന് കുമാര്‍, ഗണേഷ് കുമാര്‍ എന്നിവരെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഭീകരര്‍ക്ക് സാമ്പത്തികമായി സഹായം ചെയ്തു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: