ഛത്തിസ്ഗഢ്: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളായ 12 കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ആദ്യ മണിക്കൂറില്‍ 35 ശതമാനം പോളിങ് രേഖപ്പെടുത്തി. ദണ്ഡേവാഡയില്‍ പോളിംഗ് 20 ശതമാനവും ജഗദല്‍പൂരില്‍ വോട്ടിംഗ് 30 ശതമാനവും കവിഞ്ഞു. സ്ത്രീ വോട്ടര്‍മാരാണ് രാവിലെയെത്തിയ വോട്ടര്‍മാരില്‍ ഭൂരിഭാഗവും.വോട്ടിങിനിടെ ദണ്ഡേവാഡയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി.
സി.പി.ഐ സ്ഥാനാര്‍ഥി മനീഷ് കുഞ്ജ മത്സരിക്കുന്ന മണ്ഡലത്തിലെ പന്ത്രണ്ട് ബൂത്തുകളില്‍ ആരും വോട്ട് ചെയ്യാനെത്തിയില്ല. മാവോയിസ്റ്റുകളുടെ ശക്തമായ ഭീഷണിക്കിടെയാണ് ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് നടന്നത്. 12 മണ്ഡലങ്ങളില്‍ രാവിലെ ഏഴു മണിക്കും 6 മണ്ഡലങ്ങളില്‍ എട്ട് മണിക്കുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദണ്ഡകാരണ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം മാവോയിസ്റ്റുകള്‍ കുഴിബോംബ് വച്ച് തകര്‍ത്തു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ദണ്ഡേവാഡയിലെ വിവിധ മേഖലകളില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് നിര്‍ത്തിവച്ചു.
വോട്ട് ചെയ്താല്‍ കൈ വെട്ടിക്കളയുമെന്ന ഭീഷണിയാണ് മാവോയിസ്റ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പല ബൂത്തുകളിലും വോട്ടര്‍മാര്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രി രമണ്‍ സിംഗ് മത്സരിച്ചത് രാജ്നന്ദ്ഗാവ് മണ്ഡലത്തിലാണ്. കഴിഞ്ഞതവണ മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമണ്‍സിങ് വിജയിച്ചത്. മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഉദയ്മുതലിയാരുടെ വിധവ അല്‍ക മുതലിയാരാണ് രമണ്‍ സിംഗിന്റെ പ്രതിയോഗി. ജഗദല്‍ പൂരില്‍ ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റു മുട്ടി. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനു പരിക്കേറ്റു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മേഖലയിലെ 18 സീറ്റുകളില്‍ 15 എണ്ണവും ബിജെപി സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണം മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ബസ്തറില്‍ മാത്രം 400 കമ്പനി സായുധ പോലീസ് സേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. മൂന്ന് അടുക്കുകളായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെ നടന്ന കുഴിബോംബ് സ്ഫോടനത്തിന്റെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റ് നീക്കമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ നടന്ന സ്ഫോടനത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പുറപ്പെട്ട ഇന്തോ ടിബറ്റിയന്‍ അതിര്‍ത്തി പോലീസിലെ രണ്ടു ജവാന്മാര്ക്ക് പരുക്കേറ്റിരുന്നു. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബഹിഷ്ക്കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ നേരത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: