ന്യൂദല്‍ഹി: പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ട് മാസത്തിനകം തീരുമാനം വേണമെന്ന് സുപ്രീംകോടതി. തൃശൂര്‍ വിജിലന്‍സ് കോടതിക്കാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കേസില്‍ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്ന മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ പി.ജെ തോമസിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പാമോയില്‍ കേസ് പിന്‍വലിക്കാന്‍ 2005 ല്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ വിവരം പി.ജെ തോമസ് സുപ്രീംകോടതിയെ അറിയിച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടുമുണ്ട്. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വയാണ് പി.ജെ തോമസിന് വേണ്ടി ഹാജരായത്.
കേസിന്റെ പേരില്‍ പലരും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് കേസിന്റെ വഴി തിരിക്കാനാണെന്നും ഹരീഷ് സാല്വ കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സുപ്രീംകോടതി ഒരു പരാമര്‍ശവും നടത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: