ന്യൂദല്‍ഹി: സിബിഐയ്ക്ക് ഭരണഘടനാപരമായി തുടരാനുളള എല്ലാ സാധുതകളും സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് വ്യക്തമാക്കി. സിബിഐയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും കുറ്റകൃത്യത്തിനുമെതിരെ സിബിഐ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സിബിഐയുടെ ഭരണഘടനാ സാധുതയെ ഗൗരവകരമായി തന്നെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി വിശദമാക്കി. സുപ്രീം കോടതി ഇതു സംബന്ധിച്ച വിഷയം പരിഗണിക്കുമെന്ന് നിസംശയം വ്യക്തമാണ്. സിബിഐയുടെ ആവശ്യകതയും അതിന്റെ നിയമ സാധുതകളും മറ്റും വിപുലീകരിക്കാനും കൂടാതെ അതിന്റെ ഭാവി ജോലികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂട്ട പ്രയത്നത്തിലൂടെ മാത്രമെ അഴിമതിക്കെതിരെ പൊരുതാനാകുകയുള്ളു. ഇത് തന്നെയാണ് ഈ സമ്മേളനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: