കോഴിക്കോട്: പെരുവണ്ണാമൂഴി സെക്സ് റാക്കറ്റ് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ നാല് പ്രതികളെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ അരുണ്‍, രൂപേഷ്, സുജിത്, അശ്വിന് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് രാത്രിയില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ എത്തിക്കാനുള്ള നീക്കം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു.
കേസിലെ മുഖ്യ ഇടനിലക്കാരി സെറീനയടക്കം അഞ്ച് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഗള്‍ഫിലേക്ക് കടന്ന രണ്ട് പ്രതികളടക്കം അഞ്ച് പേരെ കൂടെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. ആത്മഹത്യ ചെയ്ത പതിനാലുകാരിയുടെ രക്ഷിതാക്കളുടെയും ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസ് നടപടികള്‍ പുരോഗമിക്കുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി അന്വേഷണം നടത്തിയാലേ ഇനി കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരൂ. ജാനകിക്കാട്ടിലും ലോഡ്ജിലും എത്ര പെണ്‍കുട്ടികളെ പ്രതികള്‍ എത്തിച്ചുവെന്ന കാര്യം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം പന്തിരക്കരയിലും പേരാമ്പ്രയിലും ഇപ്പോഴും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: