ന്യൂദല്‍ഹി: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും, മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ ശുഭമുഹൂര്‍ത്തത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 11-11-11-11 എന്ന ശുഭ മുഹൂര്‍ത്തത്തിലാണ് പത്രിക സമര്‍പ്പിച്ചത്.
ഡിസംബര്‍ ഒന്നിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിന്ധ്യ ഇന്നലെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു അവരുടെ പത്രികാ സമര്‍പ്പണം. നവംബര്‍ 11 ആയിരുന്നു ഇന്നലെ. അതുകൊണ്ടു തന്നെ 11 മണിയാണ് പത്രികാ സമര്‍പ്പണത്തിന് തെരഞ്ഞെടുത്തത്. ദിവസവും, മാസവും, സമയവും തെരഞ്ഞെടുത്തപ്പോള്‍ മറ്റൊന്നുകൂടി സിന്ധ്യ ചിന്തിച്ചിട്ടുണ്ടാകണം, 11 മണി 11 മിനിറ്റ് എന്ന ശുഭമുഹൂര്‍ത്തത്തില്‍ പത്രിക സമര്പ്പക്കാമെന്ന്. മറ്റാരും ശ്രദ്ധിക്കാതിരുന്ന ഈ പ്രത്യേകതകളെക്കുറിച്ച് സിന്ധ്യയുടെ മാധ്യമ ഉപദേഷ്ടാവാണ് വെളിപ്പെടുത്തിയത്. ഇന്നലെ രാവിലെ റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തിലെത്തിയ സിന്ധ്യക്കൊപ്പം ബിജെപി വക്താവ് ഷാനവാസ് ഹുസൈനും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: