തിരുവനന്തപുരം: സമൂഹത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. ഇന്ന് സ്ത്രീകളെ ശക്തരാക്കാന്‍ പൊതുവെ സമൂഹം കാണിക്കുന്ന അനുകൂല മനോഭാവം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അക്ഷയശ്രീ പരസ്പരം സഹായ സുസ്ഥിര വികസന മിഷന്റെ സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.
ഇത്തരത്തിലുള്ള സ്വാശ്രയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല. എങ്കിലും പരസ്പര സഹായ സഹകരണ സംഘങ്ങള്‍ ശക്തിപ്പെട്ടുവരികയാണ്. പ്രത്യേകിച്ചും മഹിളകളെ സ്വന്തം കാലില്‍ നില്ക്കാന് ഇവ സഹായിക്കുന്നു. ഇതിന് സര്‍ക്കാരുകള്‍ നല്കുന്ന സഹായവും സ്വാഗതാര്‍ഹമാണ്. സ്ത്രീകള്‍ ശക്തിസ്വരൂപിണികളെന്നാണ് ഭാരതീയ സങ്കല്‍പ്പം. അങ്ങനെയുള്ള സ്ത്രീകളുടെ ത്യാഗമാണ് ഭാരതീയ കുടുംബസംവിധാനം ഇന്നും തകരാതെ നിലനില്‍ക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ സ്ത്രീകള്‍ക്ക് വായ്പ അനുവദിച്ചാല്‍ അത് യഥാകാലം സത്യസന്ധമായി തിരിച്ചടയ്ക്കുന്ന അനുഭവമാണ് ഉള്ളത്. എന്‍ഡിഎ ഭരണകാലത്ത് സ്ത്രീ ശാക്തീകരണത്തിനായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പദ്ധതിയൊരുക്കി. അത് ആദ്യം ചില ജില്ലകളില്‍ പരീക്ഷിച്ചപ്പോള്‍ വന്‍ വിജയമായിരുന്നു.
തുടര്‍ന്ന് അത് രാജ്യമെങ്ങും വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അന്ന് വാജ്പേയി സര്‍ക്കാര്‍ രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങള്‍ ചെയ്യുകയും പണം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ഇടതുമുന്നണി ഇതിനെ കുടുംബശ്രീ എന്ന് പേരിട്ട് പൂര്‍ണമായും രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചത്. തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഇടതു സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ പോലും മടി കാണിച്ചു. അങ്ങനെയാണ് കുടുംബശ്രീ സിപിഎമ്മിന്റെ പോഷകസംഘടനയായി മാറിയത്. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ജനശ്രീ ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്ഷയശ്രീ ചെയര്മാന് അഡ്വ. കെ. കരുണാകരന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന് മുഖ്യപ്രഭാഷണം നടത്തി. അക്ഷയശ്രീയുടെ വെബ് സൈറ്റ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. അക്ഷയശ്രീ അംഗങ്ങള്‍ ക്കുള്ള അഫിലിയേഷന് സര്‍ട്ടിഫിക്ക റ്റ് വിതരണം സഹകാര്‍ ഭാരതി സംസ്ഥാനപ്രഭാരി ആര്. വേണുഗോപാല്‍ നിര്‍വഹിച്ചു. കൃഷി മന്ത്രി കെ.പി. മോഹനന് മൊബെയില്ഫോണിലൂടെ തന്റെ ആശംസ അറിയിച്ചു. പി.ആര്. ശശിധരന്, ഒ. രാജഗോപാ ല്‍, വി. മുരളീധരന്, എസ്. രമേഷ്, ജി. അനില്‍കുമാര്‍ എന്നിവര്‍ക്ക് റെപ് സ്കോസഹകരണസംഘംപ്രസി ഡന്റ് പ്രസന്നന് ഉപഹാരങ്ങള്‍ നല്കി.
അക്ഷയശ്രീ അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍പദ്ധതി യുടിഐ ബാങ്ക് തിരുവനന്തപുരം ശാഖയുടെ ചീഫ് മാനേജര്‍ എസ്. രമേഷ് ഉദ്ഘാടനം ചെയ്തു. വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടം പദ്ധതി വിഎഫ്സികെ ജനറല്‍മാനേജര്‍ ജി.ആര്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അക്ഷയശ്രീ വൈസ് ചെയര്മാന് എസ്. രാമചന്ദ്ര ന്, സരിന് എന്നിവര്‍ സംസാരിച്ചു. അക്ഷയശ്രീ സംസ്ഥാന സെക്രട്ടറി വി. ശ്രീകണ്ഠന് സ്വാഗതവും സഹകാര്‍ ഭാരതി സംസ്ഥാന സെക്രട്ടറി എ സ്. മോഹനചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: