ത്യശൂര്‍: സഹകരണത്തിലൂടെ സമൂഹത്തിന് എകത്വദര്ശനം പകരുകയാണ് തപസ്യ ചെയ്യുന്നതെന്ന് മഹാകവി അക്കിത്തം പറഞ്ഞു. തപസ്യ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ അവര്‍ തമ്മിലുള്ള ഇഴയടുപ്പം കൂട്ടുകയെന്നതാണ് തപസ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ എകത്വദര്ശനം സമൂഹത്തിന് പകരുകയാണ് തപസ്യ ചെയ്യുന്നത്. ഏകസംസ്ക്കാരത്തിന്റെ ബോധതരംഗം ജീവിതത്തിലേയ്ക്ക് ഇറക്കി കൊണ്ടുവരികയാണ് നാം ചെയ്യേണ്ടത്. ഋഷിമാരുടെ തപസിന്റെ തുടര്‍ച്ചയാണ് തപസ്യയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാനപ്രസിഡന്റ് എസ്.രമേശന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. അപ്പു ശിവന് മഠത്തില്‍, ഡോ.സുവര്‍ണ്ണ നാലപ്പാട്, ഡോ.ആര്.അശ്വതി,ഡി.കാര്‍ത്ത്യായനി ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാനപ്രസിഡന്റ് എസ്.രമേശന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനവൈസ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്, ടി.കെ.രാമചന്ദ്രന്, പി. ഉണ്ണിക്യഷ്ണന്, കെ.അനൂപ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: