ദല്‍ഹി: ബിജെപി ചിഹ്നമായ താമരയുടെ ബാഹ്യരേഖയുടെ നിറം കൂട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ബാലറ്റ് പേപ്പറിലും താമരയുടെ രൂപം കൂടുതല്‍ വ്യക്തമായി കാണുവാന്‍ വേണ്ടിയാണിത്. ഈ മാറ്റത്തിനായി ബിജെപി അധികൃതര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷന് സമ്മതം മൂളിയതോടെ താമരയ്ക്ക് കട്ടികൂട്ടുവാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി.
കാവിയും പച്ചയും നിറത്തിലുള്ള താമരയുടെ ബാഹ്യരേഖ കറുത്ത നിറത്തിലാണ്. ഈ കറുപ്പാണ് ബിജെപി കൂട്ടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ബാലറ്റ് പേപ്പറില്‍ നീല ബാഹ്യരേഖയിലായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ രേഖപ്പെടുത്തുന്നത്. പലപ്പോഴും താമരയുടെ ചിഹ്നം തെളിഞ്ഞു കാണുന്നില്ലായെന്ന പരാതി ചിലയിടങ്ങളില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ആകൃതിക്ക് മാറ്റം വരാത്ത വിധമായിരിക്കും ബാഹ്യരേഖയുടെ കട്ടികൂട്ടുക.
ബാലറ്റ് പേപ്പറിലോ വോട്ടിംഗ് യന്ത്രത്തിലോ പതിക്കുന്ന തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ പുതിയ മാറ്റം ദൃശ്യമാകും. പ്രചാരണ ബോര്‍ഡുകളിലും ചുവരെഴുത്തുകളിലും ഇതേ മാറ്റം വരുത്തുവാനാണ് ബിജെപിയുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലായിരിക്കും ബിജെപി പുതുതായി മാറ്റം വരുത്തിയ താമര ആദ്യം പരീക്ഷിക്കുക. ഈ മാറ്റത്തെക്കുറിച്ച് ജനങ്ങളെ അറിയിച്ചതിനു ശേഷം തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി പ്രസിഡന്റ് രാജ്നാഥ് സിങ് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: