കൊല്ലം: വിദ്യാഭ്യാസമേഖലയെ സാംസ്കാരികമായി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍. കൊല്ലം മാമൂട്ടില്‍കടവ് പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ രണ്ടുദിവസമായി നടന്നുവന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാനസമിതിയോഗത്തിന്റെ സമാരോപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ സമഗ്രമായ വികാസം വിദ്യാഭ്യാസത്തിലൂടെ പ്രാവര്‍ത്തികമാക്കണം. ഈ കാഴ്ചപ്പാട് രക്ഷാകര്‍ത്താക്കളിലും കുടുംബങ്ങളിലും എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ.ആര്. രവീന്ദ്രന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊതുകാര്യദര്‍ശി എ.കെ. ശ്രീധരന്മാസ്റ്റര്, സംഘടനാ കാര്യദര്‍ശി എ.സി. ഗോപിനാഥ്, ദക്ഷിണക്ഷേത്ര കാര്യദര്‍ശി എന്‍.സി.ടി. രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: