കാലടി: കോംഗ്കണ്‍ ജ്യോഗ്രഫേഴ്സ് അസോസിയേഷന്റെ മൂന്നാമത് ദേശീയ കോണ്‍ഫറന്‍സ് ഇന്നും നാളെയും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ നടക്കും. എന്വിയോണ്മെന്റ് ആന്റ് ടൂറിസം എന്നതാണ് മുഖ്യവിഷയം. ഇന്ന് രാവിലെ 10.15 ന് കനകധാരാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാര് ഉദ്ഘാടനം നിര്‍വ്വഹിക്കും.
രജിസ്ട്രാര്‍ എന്‍. പ്രശാന്തകുമാര്‍ അധ്യക്ഷത വഹിക്കും. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവും, ജ്യോഗ്രഫി ഡിപ്പാര്‍ട്ടുമെന്റ് മേധാവിയുമായ ഡോ.ടി.എസ്. ലാന്സ്ലെറ്റ് രചിച്ച പുസ്തകം കേരള ജ്യോഗ്രഫി ആന്‍ഡ് ടൂറിസം ചടങ്ങിനോടനുബന്ധിച്ച് പ്രകാശനം ചെയ്യും. സിന്‍ഡിക്കേറ്റ് അംഗവും എംഎല്‍എ യുമായ അഡ്വ. കെ. ശിവദാസന്നായരില് നിന്നും പ്രൊഫസര്‍ എ. ശാന്തകുമാരി പുസ്തകം ഏറ്റുവാങ്ങും.
ചടങ്ങിനോടനുബന്ധിച്ച് മികച്ച അധ്യാപകനുള്ള പുരസ്കാരം പുല്ലുവഴി ജയ കേരളം ഹയര്‍ സെക്കന്ററി സ്കൂളിലെ ഡോ. സനല്‍കുമാറിന് സമ്മാനിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഡോ. ഗോപി മോഹനന്, പ്രൊഫസര്‍ അബ്ദുള്‍ നാസിര്‍, എസ്യുറ്റിഎ സെക്രട്ടറി കെ. കൃഷ്ണകുമാര്‍, ക്യാംപസ് ഡയറക്ടര്‍ ഡോ. എന്‍ വിജയമോഹനന്‍പിള്ള, ക്യാംപസ് യൂണിയന് ചെയര്മാന് ബിബിന്‍ തുടങ്ങിയവര്‍ ആശംസ നേരും. കോംഗ്കണ്‍ ജ്യോഗ്രഫേഴ്സ് അസോസിയേഷന് സെക്രട്ടറി ഡോ. ആര്. ബി പാട്ടീല്‍ നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: