കാസര്‍കോട്: അണങ്കൂരിലെ ശാരദാംബ ഭജനമന്ദിരത്തിനുനേരെ വീണ്ടും കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കല്ലേറ് ഉണ്ടായത്. ഭജനമന്ദിരത്തിണ്റ്റെ ബോര്‍ഡും മേല്‍ക്കൂരയുടെ ഷീറ്റും തകര്‍ന്നു. ഭജനമന്ദിരത്തിണ്റ്റെ പ്രസിഡണ്ടിണ്റ്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. ഇതിനുമുമ്പും നിരവധി തവണ ഭജനമന്ദിരത്തിനുനേരെ ആക്രമണം ഉണ്ടായിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് ആയില്ല. കുറച്ചുനാള്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കാവല്‍ പിന്‍വലിച്ചതോടെയാണ് വീണ്ടും അക്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: