കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രാവിലെ അഞ്ചു മണിക്കു ദുബായിയില്‍ നിന്നു വന്ന എയര്‍ഇന്ത്യ വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോ സ്വര്‍ണം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് എയര്‍ഹോസ്റ്റസ് അടക്കം രണ്ടു സ്ത്രീകള്‍ പിടിയില്‍. എയര്‍ഹോസ്റ്റസ് ഹിറോ മോസ സെബാസ്റ്റ്യന്‍, യാത്രക്കാരിയും സുഹൃത്തുമായ കണ്ണൂര്‍ സ്വദേശിനി റാഹില ചീരായി എന്നിവരാണു പിടിയിലായത്.
വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനാണു എയര്‍ഹോസ്റ്റസ് ശ്രമിച്ചത്. ഡിആര്‍ഐ അധികൃതരാണ് ഇവരെ പിടികൂടിയത്. 45 ദിവസത്തിനിടെ കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 32 കിലോ സ്വര്‍ണമാണു പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: