പിറവം: ഷട്കാല ഗോവിന്ദമാരാര്‍ സ്മാരകത്തിന് കൂടുതല്‍ ധനസഹായം ലഭ്യമാക്കുമെന്ന് ജോസ് കെ.മാണി എംപി അറിയിച്ചു. കേരള സംഗീത നാടക അക്കാദമി രാമമംഗലത്ത് സംഘടിപ്പിച്ചിരിക്കുന്ന ഇരുപതാമത് സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തിന് ഒരു ജനതയെ സ്വാധീനിക്കാനും ഒരുമിപ്പിക്കാനും കഴിയുമെന്നും റിയാലിറ്റി ഷോകള്‍ സംഗീതത്തിന്റെ സംശുദ്ധിയെ ഇല്ലതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃക്കാമ്പുറം കൃഷ്ണന്കുട്ടിമാരാര് നഗറില്‍ (കലാസമിതി ഓഡിറ്റോറിയം) ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ അക്കാദമി വൈസ് ചെയര്മാന് ടി.എം.എബ്രഹാം അധ്യക്ഷനായി. മുന്‍ എംഎല്‍എ എം.ജെ.ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിത്സണ് ജെ.ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷെര്‍ളി സ്റ്റീഫന്‍, കലാസമിതി പ്രസിഡന്റ് പ്രൊഫ. ജോര്‍ജ് എസ്.പോള്‍, കലാസമിതി വൈസ് പ്രസിഡന്റ് ടി.കെ.അലക്സാണ്ടര്‍, അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.കെ.ഹരിദാസന് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഡോ. കെ.ഓമനക്കുട്ടിയുടെ പേരക്കുട്ടി ഹരിശങ്കര്‍ കര്‍ണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരം എന്‍.സമ്പത്ത് (വയലിന്), ഡോ. ജി.ബാബു (മൃദംഗം), വാഴപ്പള്ളി കൃഷ്ണകുമാര്‍ (ഘടം) എന്നിവര്‍ പക്കമേളമൊരുക്കി. സംഗീതോത്സവവേദിയില്‍ ഇന്ന് വൈകിട്ട് 6.30ന് നേഹ ശശികുമാര്‍ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: